Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Feb 2022 5:30 AM IST Updated On
date_range 13 Feb 2022 5:30 AM ISTതൊഴിലുറപ്പ് പദ്ധതിയില്‍ പശുത്തൊഴുത്ത് നല്‍കി
text_fieldsbookmark_border
അമ്പലപ്പുഴ: തൊഴിലുറപ്പ് പദ്ധതിയിലുൾപ്പെടുത്തി ആധുനികരീതിയിൽ പശുത്തൊഴുത്ത് നിര്‍മിച്ചു. അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്ത് പത്താംവാർഡ് ഭവാനി ഭവനിൽ രതീഷിനാണ് പഞ്ചായത്തിന്‍റെ നേതൃത്വത്തിൽ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രകാരം തൊഴുത്ത് നിർമിച്ചുനൽകിയത്. വർഷങ്ങളായി പശുക്കളെ വളർത്തിയാണ് ഈ കുടുംബം കഴിയുന്നത്. നിലവിലെ തൊഴുത്ത് ജീർണിച്ച അവസ്ഥയിലാണ്. സ്ഥലം കുറവായതിനാൽ മറ്റ് സ്ഥലങ്ങളിലാണ് പശുക്കളെ കെട്ടുന്നത്. ഈ സാഹചര്യത്തിലാണ് ഇവർ പഞ്ചായത്തിൽ അപേക്ഷ നൽകിയത്. പഞ്ചായത്തിന്‍റെ 1,93,200 രൂപ ഉൾപ്പെടെ മൂന്നുലക്ഷം ചെലവിലാണ് കുറഞ്ഞ ദിവസങ്ങൾക്കുള്ളിൽ തൊഴുത്ത് നിർമിച്ചത്. പശുക്കൾക്ക് വെള്ളം കുടിക്കാൻ കഴിയുന്ന സ്വയം നിയന്ത്രിത ടാങ്ക്, ഫാൻ, പാട്ട് കേൾക്കാൻ എഫ്.എം റേഡിയോ ഉൾപ്പെടെ എല്ലാ സൗകര്യവും ഇതിലുണ്ട്. ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് എസ്. ഹാരിസ് ഉദ്ഘാടനം നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗം യു.എം. കബീർ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്‍റ് പി.എം. ദീപ, ബ്ലോക്ക് പഞ്ചായത്ത് അംഗം അനിത ടീച്ചർ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പ്രജിത്ത് കാരിക്കൽ, ലേഖാമോൾ, റസിയാബീവി, ബി.ഡി.ഒ മഞ്ജു തുടങ്ങിയവർ പങ്കെടുത്തു. ചിത്രം. ആധുനികരീതിയിൽ നിർമിച്ച പശുത്തൊഴുത്ത് അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് പ്രസിഡന്‍റ് എസ്.ഹാരിസ് ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
