Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Feb 2022 5:30 AM IST Updated On
date_range 13 Feb 2022 5:30 AM ISTചങ്ങാട സർവിസ് പുനഃസ്ഥാപിക്കാൻ നടപടിയായില്ല അരൂർ-കുമ്പളങ്ങി ഫെറിയിൽ ചെറുവള്ളങ്ങളിൽ അപകടയാത്ര
text_fieldsbookmark_border
അരൂർ: അരൂർ-കുമ്പളങ്ങി ചങ്ങാട സർവിസ് നിലച്ച് ഒരാഴ്ച കഴിഞ്ഞിട്ടും പുനഃസ്ഥാപിക്കാൻ നടപടിയായില്ല. ബോട്ട് കെട്ടിവലിക്കുന്ന ചങ്ങാടമാണ് ഇവിടെ സർവിസ് നടത്തിയിരുന്നത്. ബോട്ട് ചങ്ങാടത്തിന്‍റെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാത്തതിനാലാണ് സർവിസ് താമസിക്കുന്നതെന്നാണ് കുമ്പളങ്ങി പഞ്ചായത്ത് അധികൃതർ പറയുന്നത്. ഏതെങ്കിലും കാരണവശാൽ സർവിസ് നിലച്ചാൽ പകരം സംവിധാനം ഏർപ്പെടുത്തണമെന്ന് കരാറിൽ വ്യവസ്ഥയുണ്ട്. ഒരാഴ്ച കഴിഞ്ഞിട്ടും പകരം സംവിധാനം ഏർപ്പെടുത്താൻ അധികൃതർ തയാറാകാത്തത് പ്രതിഷേധം വർധിപ്പിക്കുകയാണ്. ചെറുവള്ളങ്ങളിൽ അപകടകരമായ യാത്ര നടത്തുകയാണ് കുട്ടികളും പ്രായമായവരും അടക്കമുള്ളവർ. നിരവധി പേർക്ക് അരൂരിലെ ദേശീയപാതയിലും വ്യവസായകേന്ദ്രത്തിലും അരൂരിലെ ചെമ്മീൻ സംസ്കരണ ശാലകളിലും എത്തണം. തിങ്കളാഴ്ചയോടെ നിരവധി കുട്ടികൾക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ എത്താനും വള്ളങ്ങളെ ആശ്രയിക്കേണ്ടിവരും. സുരക്ഷയുടെ പേരിൽ മൂന്ന് ഫെറി സർവിസ് അരൂരിൽ നിലച്ചിട്ടുണ്ട്. ബോട്ടുകളിൽപോലും മതിയായ സുരക്ഷക്രമീകരണങ്ങൾ ഇല്ലെങ്കിൽ സർവിസ് നടത്താൻ അനുവദിക്കാത്ത സാഹചര്യത്തിലാണ് ഒരുവിധ സുരക്ഷിതത്വവുമില്ലാതെ ചെറുവള്ളങ്ങൾ അരൂർ-കുമ്പളങ്ങി ഫെറിയിൽ യാത്രക്കാരെ കായൽ കടത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
