Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightസ്കൂൾ ഓഡിറ്റോറിയത്തിൽ...

സ്കൂൾ ഓഡിറ്റോറിയത്തിൽ വൻ അഗ്​നിബാധ

text_fields
bookmark_border
സ്കൂൾ ഓഡിറ്റോറിയത്തിൽ വൻ അഗ്​നിബാധ
cancel
മാരാരിക്കുളം: പൊള്ളേത്തൈ സെന്റ് ജോസഫ്​സ്​ പബ്ലിക് . കസേരകളും മേൽക്കൂരയിലെ ഷീറ്റുകൾ, ബൾബുകൾ, ഫാൻ, വയറിങ്​ എന്നിവയടക്കം കത്തിനശിച്ചു. ശനിയാഴ്ച ഉച്ചക്ക്​ 1.50നാണ്​ സംഭവം. അവധി ദിനമായതിനാൽ വിദ്യാർഥികളും അധ്യാപകരും ഉണ്ടായിരുന്നില്ല. ഓഫിസ്, ലാബ്, സ്റ്റാഫ് റൂം, ഓഡിറ്റോറിയം എന്നിവ പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ മൂന്നാം നിലയിൽ ഓഡിറ്റോറിയത്തിന്റെ ഭാഗത്താണ് അഗ്​നിബാധയുണ്ടായത്. ഇവിടെ ഭിത്തിയോട് ചേർന്ന് അടുക്കി​വെച്ചിരുന്ന പ്ലാസ്റ്റിക് കസേരകളും മേൽക്കൂരയിലെ ഷീറ്റും പൈപ്പ് കണക്​ഷനുമെല്ലാം നശിച്ചു. ഇതിന് സമീപത്തെ വൈദ്യുതി ബോർഡിലുണ്ടായ ഷോർട്ട് സർക്യൂട്ടാണ് കാരണമെന്നാണ് നിഗമനം. കെട്ടിടത്തിൽനിന്ന് തീ ഉയരുന്നത് കണ്ട് സമീപവാസികളാണ് സ്കൂൾ അധികൃതരെ അറിയിച്ചത്. തുടർന്ന് ആലപ്പുഴയിൽനിന്ന് രണ്ട്​ യൂനിറ്റ്​ അഗ്​നിരക്ഷാസേന എത്തിയാണ് തീയണച്ചത്. മണ്ണഞ്ചേരി പൊലീസും സ്ഥലത്തെത്തി. അഞ്ച് ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായതായി സ്കൂൾ അധികൃതർ പറഞ്ഞു. അഗ്​നിരക്ഷാസേന ​സ്​റ്റേഷൻ ഓഫിസർ വേണുക്കുട്ടൻ, അസി. സ്​റ്റേഷൻ ഓഫിസർ വാലന്റയിൻ, ഗിരീഷ്, അനികുമാർ, ജയസിംഹൻ, കബീർ, സജേഷ്, സന്തോഷ്‌ ഷാജൻ, രതീഷ്, രാജേഷ്, ബിനോയ്‌, ബിനു കൃഷ്ണ, ഹാഷിം, ഉദയകുമാർ, വിനീഷ് എന്നിവർ രക്ഷാപ്രവർത്തനത്തിന്​ നേതൃത്വം നൽകി. apl mny fire school പൊ​ള്ളേത്തൈ സെന്റ് ജോസഫ്സ് പബ്ലിക് സ്കൂൾ ഓഡിറ്റോറിയത്തിലെ തീപിടിത്തം അഗ്​നിരക്ഷാസേന അണക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story