Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightടി. നസിറുദ്ദീന്‍റെ...

ടി. നസിറുദ്ദീന്‍റെ വേർപാട് കനത്ത നഷ്ടം -പി.പി. ചിത്തരഞ്ജൻ എം.എൽ.എ

text_fields
bookmark_border
ആലപ്പുഴ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്‍റ്​ ടി. നസിറുദ്ദീന്‍റെ വേർപാട് വ്യാപാരി സമൂഹത്തിന് കനത്ത നഷ്ടമാണെന്ന് പി.പി. ചിത്തരഞ്ജൻ എം.എൽ.എ. ഏകോപന സമിതി ജില്ല കമ്മിറ്റിയുടെ അനുശോചനയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു ചിത്തരഞ്ജൻ. ജില്ല ജനറൽ സെക്രട്ടറി വി.സബിൽരാജ് അധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ല വൈസ് പ്രസിഡന്‍റ്​ കെ.എസ്. മുഹമ്മദ് അനുശോചന പ്രമേയം അവതരിപ്പിച്ചു. ട്രഷറർ ജേക്കബ് ജോൺ, കേരള ടാക്സ് കൺസൾട്ടേഷൻ ആന്‍റ്​ പ്രാക്ടീഷണേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്‍റ്​ എ.എൻ പുരം ശിവകുമാർ, ജില്ല വൈസ്​ പ്രസിഡന്‍റ്​ ആർ.സുഭാഷ്, സെക്രട്ടറി നസീർ പുന്നക്കൽ, ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ മുൻ സംസ്ഥാന പ്രസിഡന്‍റ്​ വെങ്കിട്ടരാമ അയ്യർ, എൻ.ശശിധരൻ, എൻ.പി. രാജ, യൂത്ത്​വിങ്​ സംസ്ഥാന വൈസ് പ്രസിഡന്‍റ്​ സുനീർ ഇസ്മായിൽ, ജില്ല സെക്രട്ടറി മുഹമ്മദ് നജീബ്, ടിപ് ടോപ് ജലീൽ, ബി.ദിനേശൻ, ബെന്നി ജോസഫ്, സുനിൽ മുഹമ്മദ് തുടങ്ങിയവർ സംസാരിച്ചു. photo : apl alappuzha anushochanam ആലപ്പുഴ: ആലപ്പുഴ വ്യാപാരി വ്യവസായി സഹകരണ സംഘം അനുശോചിച്ചു. സംഘം പ്രസിഡൻറ് കമാൽ എം. മാക്കിയിൽ അധ്യക്ഷത വഹിച്ചു. ഗോൾഡ് ആൻഡ് സിൽവർ മർച്ചൻറ് സംസ്ഥാന പ്രസിഡൻറ് റോയി സി. പാലത്ര മുഖ്യ അനുസ്മരണ പ്രഭാഷണം നടത്തി. സംഘം സെക്രട്ടറി മുജീബ് റഹ്​മാൻ, ട്രഷറർ നസീർ പുന്നക്കൽ, ബോർഡ്​ അംഗങ്ങളായ സുനിൽ മുഹമ്മദ്, സാദിഖ് മാക്കിയിൽ, മുഹമ്മദ് നജീബ്, അനിരുദ്ധൻ.സി, രാജേഷ് എസ്, സൗദാ സത്താർ, സിന്ധു മഹേഷ്, അമ്പിളി തുടങ്ങിയവർ പങ്കെടുത്തു. കായംകുളം: ഹോട്ടൽ ആൻഡ്​ റസ്റ്റാറന്‍റ്​ അസോസിയേഷൻ അനുശോചിച്ചു. പ്രസിഡന്‍റ്​ രമേശ് അധ്യക്ഷത വഹിച്ചു. എസ്.കെ. നസീർ, സൈഫുദ്ദീൻ മാർവൽ, ശ്രീഹരി, എബിൻ, ബദറുദ്ദീൻ, നൗഷാദ് മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു. ആലപ്പുഴ: ഓൾ കേരള പൗൾട്രി ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എസ്.കെ. നസീർ അനുശോചിച്ചു. അനുശോചന സമ്മേളനം കായംകുളം: വ്യാപാരി വ്യവസായി ഏകോപന സമിതി യൂനിറ്റ് യോഗം അനുശോചിച്ചു. പ്രസിഡന്‍റ്​ സിനിൽ സബാദ് അധ്യക്ഷത വഹിച്ചു. പി. സോമരാജൻ, എ.എം. ഷെരീഫ്, എം. ജോസഫ്, വി.കെ. മധു, അബു ജനത, എ.എച്ച്.എം. ഹുസൈൻ, ഇ.എ.എസ്. പൂക്കുഞ്ഞ്​, സലിം അപ്സര, ഷിബു, നാഗൻ രാജാസ്, സജു മറിയം, പ്രദീപ്‌, സാജിദ്, ബിനിൽ എന്നിവർ സംസാരിച്ചു. വള്ളികുന്നം: സമിതി വള്ളികുന്നം യൂനിറ്റ് കമ്മിറ്റി നേതൃത്വത്തിൽ സംഘടിപ്പിച്ച അനുശോചന സമ്മേളനം ജില്ല എക്സിക്യൂട്ടിവ് അംഗം മഠത്തിൽ ഷുക്കൂർ ഉദ്ഘാടനം ചെയ്തു. അനിൽ പ്രതീക്ഷ, ജി. രാജീവ്കുമാർ, മനോജ് കീപ്പള്ളിൽ, ഇസ്മായിൽ കാമ്പിശ്ശേരി, ടാസ്കോ ലത്തീഫ്, ഷാഹുൽ മഠത്തിൽ, സമദ് പാലമൂട്ടിൽ, ദേവദാസ്, താഹ പാരീസ്, ഇല്യാസ് കോട്ടാൽ, സലാം കല്ലീൽ, അയ്യൂബ് പാലസ്, തങ്ങൾകുഞ്ഞ്​, ഷംനാദ് ജാസ്മിൻ തുടങ്ങിയവർ സംസാരിച്ചു. കായംകുളം: കോൺഗ്രസ്-എസ് സംസ്ഥാന ജനറൽ സെക്രട്ടറി ഐ. ഷിഹാബുദ്ദീൻ അനുശോചിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story