Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_right​കോവിഡ്​ പരിശോധന...

​കോവിഡ്​ പരിശോധന കുറഞ്ഞു; വിദ്യാർഥികളിൽ ആശങ്ക

text_fields
bookmark_border
രക്ഷിതാക്കളും രോഗത്തെ നിസ്സാരമായി കാണുന്നു ആലപ്പുഴ: വരാനിരിക്കുന്ന എസ്​.എസ്​.എൽ.സി, ഹയർസെക്കൻഡറി പരീക്ഷകളിൽ വിദ്യാർഥികൾക്ക്​ ആശങ്ക. മൂന്നാംതരംഗത്തിൽ കോവിഡ്​ പരിശോധന ഗണ്യമായി കുറഞ്ഞതാണ്​ പ്രധാനപ്രശ്നം. തിങ്കളാഴ്ച മുതൽ ഒന്ന്​ മുതൽ ഒമ്പതുവരെയുള്ള ക്ലാസുകളിലെ കുട്ടികൾ കൂടി എത്തുന്നതോടെ സ്കൂൾ പൂർണമായും പഠനാന്തരീക്ഷത്തിലേക്ക്​ മാറും. കോവിഡിന്‍റെ പുതിയ വകഭേദത്തിന്‍റെ ലക്ഷണങ്ങൾ തീവ്രമല്ലാത്തതിനാൽ വീട്ടുകാർ രോഗത്തെ പകർച്ചപ്പനിയാണെന്ന രീതിയിൽ നിസ്സാരമായിട്ടാണ്​ കാണുന്നത്​. പലരും ഡോക്ടറെ കാണിക്കാറി​ല്ല. പ്രധാനപരീക്ഷയെ ബാധിക്കുമെന്നതിനാൽ രോഗലക്ഷണമുള്ള വിദ്യാർഥികളെപോലും രക്ഷിതാക്കൾ കോവിഡ്​ പരിശോധനക്ക്​ വിധേയരാക്കാൻ താൽപര്യം കാട്ടുന്നില്ല. കുട്ടിയിൽ രോഗം സ്ഥിരീകരിച്ചാൽ ദൈനംദിനജീവിതത്തെയും മാനസികാവസ്ഥയെയും ബാധിക്കുമെന്ന ആശങ്കയാണ് രക്ഷിതാക്കൾക്ക്. എന്നാൽ, രോഗലക്ഷണമുള്ള വിദ്യാർഥികൾ സ്കൂളുകളിലെത്തുന്നത് കോവിഡ് വ്യാപനത്തിന് വഴിയൊരുക്കുമെന്ന്​ അധ്യാപകർ പറയുന്നു​. ഉയർന്ന ക്ലാസുകളിലെ വിദ്യാർഥികൾക്ക്​ മുഴുവൻസമയ ക്ലാസ്​ തുടങ്ങിയതോടെ പനി ബാധിതരായി സ്​കൂളിലെത്തുന്ന കുട്ടികളുടെ എണ്ണത്തിലും വർധനയുണ്ട്​. അധ്യാപകർ ചോദിച്ചാൽ സാധാരണപനിയെന്നാണ്​ വിദ്യാർഥികളുടെ മറുപടി. പാഠഭാഗങ്ങൾ തീരാനുള്ളതിനാൽ വിദ്യാർഥികളെ വീട്ടിലിരുത്താൻ രക്ഷിതാക്കൾക്കും താൽപര്യമില്ല. നേരിയ ചൂട്, തലവേദന, മൂക്കൊലിപ്പ് തുടങ്ങിയ ലക്ഷണങ്ങളു​മായി നിരവധി കുട്ടികളാണ് സ്കൂളുകളിലെത്തുന്നത്. ഹാജർ കുറയാതിരിക്കാൻ പലസ്കൂളുകളും ഇക്കാര്യത്തിൽ അയഞ്ഞ സമീപനമാണ് സ്വീകരിക്കുന്നത്​. കോവിഡ് വ്യാപനം വിദ്യാർഥികളിൽ രൂക്ഷമായാൽ എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി പരീക്ഷകളെ പ്രതികൂലമായി ബാധിക്കും. പരീക്ഷ നടത്തിപ്പിലും പ്രശ്നങ്ങളുണ്ടാകും. പിടിപെടുന്ന കോവിഡ് മാറിയാലും മറ്റ് ആരോഗ്യ പ്രശ്നങ്ങളാൽ കുട്ടികൾക്ക്​ പഠിക്കാനുള്ള സാഹചര്യം ലഭിക്കില്ല. ഇതിനൊപ്പം അവർ മാനസികമായി തളർന്ന്​ പഠനത്തെപ്പോലും ബാധിക്കുമെന്നും​ വിലയിരുത്തപ്പെടുന്നു. മൂന്നാം തരംഗത്തിന്‍റെ വ്യാപനത്തിലും പഠനരീതികൾ പഴയനിലയിലേക്ക്​ വഴിമാറുമ്പോൾ 10, 12 ക്ലാസുകളിലെ കുട്ടികൾക്ക്​ പരീക്ഷാപ്പേടിക്കൊപ്പം രോഗഭീതിയും വെല്ലുവിളി ഉയർത്തുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story