Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Feb 2022 5:29 AM IST Updated On
date_range 12 Feb 2022 5:29 AM ISTമാലിന്യം കുന്നുകൂടിയിട്ടും നീക്കാൻ നടപടിയില്ല
text_fieldsbookmark_border
രാത്രി വാഹനങ്ങളിൽ എത്തിയും മാലിന്യം തള്ളുന്നു ചേർത്തല: ടൗണിൽ വിവിധ ഭാഗങ്ങളിലും എ.എസ് കനാലിലും ഉൾപ്പെടെ . ഹൈവേ പാലം മുതൽ ടി.ബി വരെ പല സ്ഥലത്തായാണ് മാലിന്യം ചീഞ്ഞളിഞ്ഞ് കിടക്കുന്നത്. ചേർത്തല തെക്കേ അങ്ങാടിക്കവലക്ക് സമീപത്തെ പഴയ ജലസംഭരണിയുടെ കീഴിൽ മാലിന്യം തള്ളുന്നത് പതിവാണ്. ഇടിഞ്ഞു വീഴാറായ ജലസംഭരണിക്ക് ചുറ്റും പുല്ലു വളർന്ന് കാടായി മാറിയത് മാലിന്യം തള്ളാനെത്തുന്നവർക്ക് സൗകര്യമായി. രാത്രി വാഹനങ്ങളിൽ എത്തിയാണ് എസ് കനാലിലേക്ക് മാലിന്യം തള്ളുന്നതെന്ന് പ്രദേശവാസികൾ പറയുന്നു. മുട്ടം മാർക്കറ്റിൽനിന്നും മറ്റ് വ്യാപാര സ്ഥാപനങ്ങളിൽനിന്നും വീടുകളിൽനിന്നുമുള്ള മാലിന്യം തള്ളുന്നതായാണ് പരാതി. മാലിന്യം തള്ളുന്നത് തടയാനും കുറ്റക്കാരെ കണ്ടെത്താനും പൊലീസും ആരോഗ്യവകുപ്പും നടപടി സ്വീകരിക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്. നഗരത്തിൽ വിവിധ ഭാഗങ്ങളിലായി 30 സി.സി ടി.വി കാമറകൾ സ്ഥാപിച്ചിട്ടുണ്ട്. ഇതിന്റെ പരിശോധനക്ക് പൊലീസിനെയാണ് ചുമതലപ്പെടുത്തിരിക്കുന്നത്. കാമറ പരിശോധിക്കാനും പട്രോളിങ് ശക്തമാക്കാനും പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് നഗരസഭ അധികൃതർ പറയുന്നത്. നഗരസഭയുടെ കീഴിലെ ഹരിത കർമസേന എല്ലാ മാസവും വീടുകളിൽനിന്നും സ്ഥാപങ്ങളിൽനിന്നും പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കുന്നുണ്ട്. നഗരസഭയിലെ 35 വാർഡുകളിൽ 27 വാർഡുകളിൽനിന്ന് ശേഖരിക്കുന്നത് ആനതറ വെളിയിലാണ് സൂക്ഷിക്കുന്നത്. ഇത് ഒരുപരിധി വരെ വഴിയോരങ്ങളിൽ മാലിന്യം തള്ളുന്നത് ഒഴിവാക്കിയിട്ടുണ്ടെന്ന് ചെയർപേഴ്സൻ ഷേർളി ഭാർഗവൻ പറഞ്ഞു. ചിത്രം: apl cherthala story 1 എ.എസ് കനാലിലേക്ക് മാലിന്യം തള്ളിയനിലയിൽ ചിത്രം. 2. apl cherthala story 2 ഇരുമ്പുപാലത്തിന് സമീപം റോഡരികിൽ കൂടിക്കിടക്കുന്ന മാലിന്യം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story