Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Feb 2022 5:29 AM IST Updated On
date_range 12 Feb 2022 5:29 AM ISTഅമ്പലപ്പുഴ-തിരുവല്ല പാതയിലേക്ക് ബൈപാസ് ഒരുങ്ങുന്നു
text_fieldsbookmark_border
90 കോടി ചെലവിലാണ് നിർമാണം അമ്പലപ്പുഴ: ദേശീയപാതയിൽനിന്ന് അമ്പലപ്പുഴ-തിരുവല്ല സംസ്ഥാന പാതയിലെത്താന്‍ ബൈപാസ് ഒരുങ്ങുന്നു. തോട്ടപ്പള്ളി കൊട്ടാരവളവില്‍നിന്ന് കരുമാടിയിലേക്കുള്ള ബൈപാസിന്‍റെ നിർമാണത്തിനാണ് വഴിയൊരുങ്ങുന്നത്. 90 കോടി ചെലവിൽ എട്ട് കിലോമീറ്റർ നീളത്തിലും 10 മുതൽ 15 മുതൽ മീറ്റർ വരെ വീതിയിലും പൂർത്തിയാക്കുന്ന ബൈപാസ് ദേശീയ പാതക്ക് സമാന്തരമായി പുറക്കാട്, അമ്പലപ്പുഴ പഞ്ചായത്തുകളിലൂടെയാണ് കടന്നുപോകുന്നത്. ഒന്നാം പിണറായി സർക്കാറിന്‍റെ കാലത്താണ് കൊട്ടാരവളവ് -കരുമാടി ബൈപാസ് എന്ന ആശയത്തിന് തുടക്കമായത്. പൊതുമരാമത്ത് മന്ത്രിയായിരുന്ന ജി.സുധാകരൻ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടിരുന്നു. കൊട്ടാരവളവിന് സമീപം 49 കോടിയോളം രൂപ ചെലവിൽ നാലുചിറ പാലത്തിന്‍റെ നിര്‍മാണത്തിന് തുടക്കം കുറിക്കുകയും ചെയ്തു. പിന്നീട് എച്ച്.സലാം എം.എൽ.എ തുടർ നടപടിക്രമങ്ങൾ പൂർത്തിയാക്കിയതോടെയാണ് ബൈപാസ് യാഥാർഥ്യത്തിലേക്കെത്തുന്നത്. ഇരു പഞ്ചായത്തുകളിലെ കിഴക്കൻ ഭാഗങ്ങളിലെ ആയിരക്കണക്കിന് വീട്ടുകാർക്കും ഏക്കറുകണക്കിന് വരുന്ന ഗ്രേസിങ് ബ്ലോക്ക്, ഇല്ലിച്ചിറ, കൃഷിത്തോട്ടം, നാലു ചിറകിഴക്ക്, നാലു ചിറ തെക്ക് ഉൾപ്പെടെയുള്ള പാടശേരങ്ങളിലെ കർഷകർക്കും ബൈപാസ് ഏറെ പ്രയോജനകരമാകും. പാലത്തിന്‍റെ നിർമാണം പൂർത്തിയാകുന്നതോടെ ദേശീയ പാതയിൽ തോട്ടപ്പള്ളിയിൽനിന്ന് കിഴക്കോട്ടെത്തി അമ്പലപ്പുഴ -തിരുവല്ല സംസ്ഥാന പാതയിൽ നിമിഷനേരം കൊണ്ട് എത്തിച്ചേരാനാകും. ബൈപാസ് കടന്നു പോകുന്നയിടത്തെ സ്ഥലം നിർണയിച്ച് എച്ച്.സലാം എം.എൽ.എ കല്ലിട്ടു. പഞ്ചായത്ത് പ്രസിഡന്‍റുമാരായ എ.എസ് സുദർശനൻ, കെ.കവിത, പുന്നപ്ര തെക്ക് പഞ്ചായത്ത് പ്രസിഡൻറ് പി.ജി. സൈറസ്, വൈസ് പ്രസിഡന്‍റുമാരായ വി.എസ്. മായാദേവി, പി.രമേശൻ, ബ്ലോക്ക് ഗ്രാമപഞ്ചായത്തംഗങ്ങൾ, പൊതുമരാമത്ത് അസിസ്റ്റന്‍റ് എൻജിനീയർ വിഷ്ണു മോഹൻ എന്നിവർ പങ്കെടുത്തു. ചിത്രം...ബൈപാസിനുള്ള സ്ഥലം നിർണയിച്ച് എച്ച്.സലാം എം.എൽ.എ കല്ലിടുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
