Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Feb 2022 5:39 AM IST Updated On
date_range 11 Feb 2022 5:39 AM ISTയു.ഡി.എഫ് സമരം ഒത്തുതീർപ്പായി
text_fieldsbookmark_border
കായംകുളം: നഗരസഭ 28ാം വാർഡിലെ വികസന വിഷയത്തിൽ യു.ഡി.എഫ് കൗൺസിലർ ബിന്ദു രാഘവൻ എട്ട് ദിവസമായി നടത്തിയിരുന്ന സത്യഗ്രഹ സമരം ഒത്തുതീർന്നു. ചെയർപേഴ്സൻ പി. ശശികലയുമായി ദലിത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് കെ.കെ. ഷാജു, യു.ഡി.എഫ് പാർലമെന്ററി പാർട്ടി ലീഡർ സി.എസ്. ബാഷ, ഡി.സി.സി ജനറൽ സെക്രട്ടറിമാരായ എ.ജെ. ഷാജഹാൻ, കെ. പുഷ്പദാസ് തുടങ്ങിയവർ നടത്തിയ ചർച്ചയിലാണ് സമരം അവസാനിപ്പിച്ചത്. വാർഡിലെ തൊഴിലുറപ്പ് പ്രവൃത്തികളും മരാമത്ത് പ്രവൃത്തികളും തടസ്സപ്പെടുത്തിയെന്നതായിരുന്നു സമരകാരണം. വിഷയം അടുത്ത കൗൺസിലിൽ ചർച്ച ചെയ്യാമെന്ന ഉറപ്പിലാണ് പരിഹാരമായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story