Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Feb 2022 5:30 AM IST Updated On
date_range 11 Feb 2022 5:30 AM ISTഹിജാബ് നിരോധനം അംഗീകരിക്കാനാവില്ല -എ.എം. ആരിഫ്
text_fieldsbookmark_border
ആലപ്പുഴ: കർണാടകയിലെ ഉഡുപ്പി ജില്ലയിലെ കോളജുകളിൽ മുസ്ലിം പെൺകുട്ടികൾ ഹിജാബ് ധരിക്കുന്നത് നിരോധിച്ച കോളജ് അധികൃതരുടെയും അതിന് ഒത്താശ ചെയ്യുന്ന സംസ്ഥാന സർക്കാറിന്‍റെയും നടപടികൾ ഭരണഘടനദത്തമായ മൗലികാവകാശങ്ങളുടെ നഗ്നമായ ലംഘനമാണെന്നും പരിഷ്കൃത സമൂഹത്തിന് അംഗീകരിക്കാനാവില്ലെന്നും എ.എം. ആരിഫ് എം.പി അഭിപ്രായപ്പെട്ടു. നിരോധനം പിൻവലിക്കാൻ കർണാടക സർക്കാറിന് നിർദേശം നൽകണമെന്ന് ദേശീയ മനുഷ്യാവകാശ കമീഷൻ അധ്യക്ഷൻ ജസ്റ്റിസ് അരുൺ കുമാർ സിൻഹക്ക് അയച്ച കത്തിൽ എം.പി ആവശ്യപ്പെട്ടു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ അടിയന്തര ഇടപെടൽ നടത്തണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാനും ആഭ്യന്തരമന്ത്രി അമിത് ഷാക്കും കത്തു നൽകി. ഭാഷാധ്യാപക ഒഴിവുകൾ നികത്തണം -കെ.എ.ടി.എഫ് ആലപ്പുഴ: ജില്ലയിൽ എൽ.പിതലം മുതൽ ഹയർ സെക്കൻഡറി വരെ ഒഴിഞ്ഞുകിടക്കുന്ന അറബിഭാഷ അധ്യാപക തസ്തികകൾ, സ്കൂളുകളിൽ അധ്യയനം പുനരാരംഭിക്കുന്ന സാഹചര്യത്തിൽ നികത്തുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ (കെ.എ.ടി.എഫ്) റവന്യൂ ജില്ല കൗൺസിൽ യോഗം ആവശ്യപ്പെട്ടു. ജില്ല പ്രസിഡന്‍റ് സി.എസ്. ശിഹാബുദ്ദീൻ അധ്യക്ഷത വഹിച്ചു. ഷമീർ ഫലാഹി, ജവാദ് തുറവൂർ, സി.കെ. ഫിർദൗസ് തുടങ്ങിയവർ സംസാരിച്ചു. ജില്ല സെക്രട്ടറി മുഹമ്മദ് ഫൈസൽ സ്വാഗതം പറഞ്ഞു. ഭാരവാഹികൾ: സി.എസ്. ശിഹാബുദ്ദീൻ തുറവൂർ (പ്രസി), മുഹമ്മദ് ഫൈസൽ (ജന. സെക്ര), കുഞ്ഞുമോൻ കായംകുളം(ട്രഷ).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story