Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_right'പട്ടികവിഭാഗങ്ങളുടെ...

'പട്ടികവിഭാഗങ്ങളുടെ തൊഴിലുറപ്പ് വേതനം ഉടൻ വിതരണം ചെയ്യണം'

text_fields
bookmark_border
ചാരുംമൂട്: പട്ടികവിഭാഗങ്ങളുടെ തൊഴിലുറപ്പ് വേതനം ഉടൻ വിതരണം ചെയ്യണമെന്ന് പട്ടികജാതി-പട്ടികവർഗ സംയുക്ത സമിതി സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. 2020-21 സാമ്പത്തിക വർഷം മുതൽ തൊഴിലുറപ്പ് തൊഴിലാളികൾക്ക് ജനറൽ, പട്ടികജാതി, പട്ടികവർഗം എന്നിങ്ങനെ വേർതിരിച്ചാണ് കേന്ദ്രസർക്കാർ ഫണ്ട് അനുവദിക്കുന്നത്. ഏകീകൃതമായി അനുവദിച്ച ഫണ്ടിൽ വേർതിരിവ് ഉണ്ടായശേഷം ഓരോ വിഭാഗത്തിനുമുള്ള ഫണ്ട് പ്രത്യേകമായി അനുവദിക്കുന്ന സ്ഥിതി ഉണ്ടായതോ​ടെയാണ്​ മൂന്ന് മാസമായി സംസ്ഥാനത്ത് പട്ടികവിഭാഗങ്ങൾക്ക്​ ലഭിച്ചിരുന്ന തൊഴിലുറപ്പ് വേതനം മുടങ്ങിയത്. കാലതാമസമുണ്ടായാൽ പ്രത്യക്ഷസമരപരിപാടികൾ ആരംഭിക്കും. സംയുക്ത സമിതി സംസ്ഥാന പ്രസിഡന്‍റ്​ എ.ജി. സുഗതൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഐ. ബാബു കുന്നത്തൂർ, കെ.പി.എം.എസ്, ജനറൽ സെക്രട്ടറി ഡോ. രവീന്ദ്രനാഥ്, കേരള സാംബവർ സൊസൈറ്റി സംസ്ഥാന പ്രസിഡന്‍റ്​ എം.വി. ജയപ്രകാശ്, കേരള സിദ്ധനർ സർവിസ് സൊസൈറ്റി സംസ്ഥാന പ്രസിഡൻറ്​ എൻ. രാഘവൻ, ജനറൽ സെക്രട്ടറി എൻ. സോമരാജൻ, കേരള വേലൻ മഹാസഭ ജനറൽ സെക്രട്ടറി എം.എസ്. ബാഹുലേയൻ, കേരള പട്ടികജാതി സമുദായ സഭ ജനറൽ സെക്രട്ടറി പി. ശശികുമാർ, അഖില കേരള പാണർ സമാജം സംസ്ഥാന പ്രസിഡന്‍റ്​ പി.എൻ. സുകുമാരൻ, ജനറൽ സെക്രട്ടറി സുനിൽ വലഞ്ചുഴി, ഭാരതീയ വേലൻ സൊസൈറ്റി ജനറൽ സെക്രട്ടറി എം.ആർ. ശിവപ്രകാശ്, അശോകൻ പുന്നക്കുറ്റി (കേരള സാംബവർ സൊസൈറ്റി മീഡിയ കൺവീനർ) എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story