Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Feb 2022 5:28 AM IST Updated On
date_range 11 Feb 2022 5:28 AM ISTഅരൂർ ഏരിയകുളം നവീകരണത്തിന് തുടക്കം
text_fieldsbookmark_border
അരൂർ: അരൂർ ഗ്രാമപഞ്ചായത്തിന്റെയും ജില്ല പഞ്ചായത്തിന്‍റെയും വികസന ഫണ്ടിൽനിന്ന് അനുവദിച്ച 50 ലക്ഷം രൂപ ഉപയോഗിച്ച് ഏരിയകുളത്തിന്റെ നവീകരണപ്രവൃത്തികൾ ആരംഭിച്ചു. കെൽട്രോൺ റോഡരികിലെ തോട്ടിലേക്ക് വെള്ളം ഒഴുക്കിവിട്ടാണ് കുളം വറ്റിക്കുന്നത്. കുളത്തിന്റെ കിഴക്കുഭാഗത്തും വടക്കുഭാഗത്തും കൽപടവുകൾ നിർമിക്കും. ലക്ഷംവീട് കോളനി നിലനിൽക്കുന്ന കുളത്തിലെ പടിഞ്ഞാറെ അതിരിൽ മതിലും മുകളിൽ കമ്പിവേലിയും നിർമിക്കും. ജപ്പാൻ കുടിവെള്ളം വിതരണത്തിനുള്ള ജലസംഭരണിയുള്ള വടക്കുഭാഗം മതിലുകെട്ടി ജലസംഭരണി ഇരിക്കുന്ന ഭാഗം വേർതിരിക്കും. കുളത്തിനോട് ചേർന്നുള്ള ബാക്കി ഭാഗത്ത് ടൈൽസ് വിരിക്കും. അതിനൊപ്പം ചാരു ബെഞ്ചുകളും ദീപാലങ്കാരങ്ങളും സ്ഥാപിക്കും. ചിത്രം: നവീകരണത്തിന്‍റെ ഭാഗമായി ഏരിയകുളം വറ്റിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
