Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightസാക്ഷരതമിഷൻ കോഴ്സുകൾ:...

സാക്ഷരതമിഷൻ കോഴ്സുകൾ: പ്രവേശനം ആരംഭിച്ചു

text_fields
bookmark_border
മണ്ണഞ്ചേരി: പൊതുവിദ്യാഭ്യാസ വകുപ്പ് സാക്ഷരത മിഷൻ വഴി നടത്തുന്ന വിവിധ സർട്ടിഫിക്കറ്റ് കോഴ്സുകളിലേക്ക്​ ​പ്രവേശനം ആരംഭിച്ചു. പച്ച മലയാളം, ഗുഡ് ഇംഗ്ലീഷ്, അച്ഛീ ഹിന്ദി എന്നീ സർട്ടിഫിക്കറ്റ് കോഴ്സുകളിലേക്ക്​ മാർച്ച് 10 വരെ രജിസ്റ്റർ ചെയ്യാം. നാല് മാസമാണ് കോഴ്സ്​ കാലാവധി. 17 വയസ്സ്​ കഴിഞ്ഞവർക്ക് രജിസ്റ്റർ ചെയ്യാം. എട്ടാം ക്ലാസ് ജയിച്ചിരിക്കണം. ഞായറാഴ്ചയും മറ്റ് അവധി ദിവസങ്ങളിലും സമ്പർക്ക പഠന ക്ലാസുകൾ ഉണ്ടാകും. രജിസ്​ട്രേഷൻ ഫീസ്​ 500 രൂപ. 2000 രൂപ കോഴ്സ് ഫീസ്. എസ്.ബി.ഐ വഴി ചെലാനായിട്ടാണ് ഫീസ് അടയ്ക്കേണ്ടത്. അപേക്ഷ ഫോറവും പ്രോസ്പെക്ടസും പഞ്ചായത്ത്, നഗരസഭകളിലെ സാക്ഷരത മിഷൻ പ്രേരക്മാർ വഴി ലഭിക്കും. www.literacymissionkerala.org എന്ന വെബ് സൈറ്റിലും അപേക്ഷ ഫോറം ലഭിക്കും.ഫോൺ: 0477 2252095.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story