Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Feb 2022 5:28 AM IST Updated On
date_range 11 Feb 2022 5:28 AM ISTപാടശേഖരങ്ങൾക്ക് സംരക്ഷണഭിത്തിയൊരുക്കുന്നു
text_fieldsbookmark_border
അമ്പലപ്പുഴ: അമ്പലപ്പുഴ വടക്ക് പഞ്ചായത്തിലെ മൂന്ന് പാടശേഖരത്തിന് സംരക്ഷണഭിത്തിയൊരുങ്ങുന്നു. നാനേകാട്, കപ്പാംവേലി, കാരോട്ട് പാടശേഖരങ്ങൾക്കാണ് കരിങ്കൽ സംരക്ഷണഭിത്തി കെട്ടുന്നത്. നബാർഡിൽനിന്ന് 2.61 കോടി ചെലവിലാണ് പദ്ധതി. നാനേകാട് 750 മീറ്റർ സംരക്ഷണഭിത്തിയും രണ്ട് റാമ്പുകളും കപ്പാംവേലിയിൽ 1320 മീറ്റർ സംരക്ഷണഭിത്തിയും ബോക്സ് കൽവെർട്ടുകളും റാമ്പും കാപാടത്ത് 1085 മീറ്റർ കരിങ്കൽഭിത്തിയും റാമ്പും ബോക്സ് കൽവെർട്ടുകളുമാണ് നിർമിക്കുക. നിർമാണോദ്ഘാടനം എച്ച്. സലാം എം.എൽ.എ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്‍റ് എസ്. ഹാരിസ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്‍റ് പി.എം. ദീപ, ബ്ലോക്ക് പഞ്ചായത്ത് അംഗം വി.ആർ. അശോകൻ, പഞ്ചായത്ത് അംഗം വി. ധ്യാനസുതൻ, നാനേകാട് പാടശേഖര സമിതി സെക്രട്ടറി പ്രേംലാൽ, ലൈജു മാണി എന്നിവർ സംസാരിച്ചു. ജില്ല മണ്ണ് സംരക്ഷണ ഓഫിസർ കെ. സത്യൻ സ്വാഗതം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story