Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Feb 2022 5:34 AM IST Updated On
date_range 10 Feb 2022 5:34 AM ISTകണിച്ചുകുളങ്ങര ദേവിക്ഷേത്രത്തിൽ ചിക്കരക്കുട്ടികളുടെ വരവേൽപ് തുടങ്ങി
text_fieldsbookmark_border
ചേർത്തല: . സന്താനഭാഗ്യത്തിനും കുട്ടികളുടെ ബാലാരിഷ്ടതകളും രോഗങ്ങളും മാറുന്നതിനായും നേരുന്നതാണ് ചിക്കര വഴിപാട്. 21 ദിവസവും താമസിച്ച് കുട്ടികൾ ദേവിയുടെ ദാസ്യരായി ക്ഷേത്രത്തിൽ കഴിയും. വഴിപാടിനെത്തുന്ന കുട്ടികളെ വാദ്യമേളങ്ങളുടെ അകമ്പടിയോടെയാണ് ക്ഷേത്രത്തിലേക്ക് എതിരേൽക്കുന്നത്. ശാന്തി, വെളിച്ചപ്പാട്, കാലാക്ക, വാര്യൻ, തകിൽ തുടങ്ങി ക്ഷേത്രത്തിലെ ഏഴ് അവകാശികൾ ചേർന്ന് ചുവപ്പു പട്ടുടുപ്പിച്ച് ആടയാഭരണങ്ങൾ അണിഞ്ഞ് വാദ്യമേളങ്ങളുടെ അകമ്പടിയിൽ ദേവീനടയിൽ എത്തിക്കും. ഇവരെ മേൽശാന്തി സ്വീകരിച്ച് ദേവിയുടെ ദാസ്യന്മാരാക്കും. തുടർന്നുള്ള ദിവസങ്ങളിൽ ദേവി ഇവർക്കൊപ്പം വിളയാടുമെന്നാണ് ഐതിഹ്യം. ചിക്കരകൊട്ടിക്കൽ കൂട്ടക്കള മഹോത്സവ ദിനമായ 14ന് വൈകിട്ട് ദീപാരാധന വരെ കുട്ടികളെ ചിക്കര വഴിപാടിന് ക്ഷേത്രത്തിലേക്ക് വരവേൽക്കും. 22നാണ് താലിചാർത്ത് മഹോത്സവം. 27ന് തെക്കേ ചേരുവാര മഹോത്സവവും 28ന് വടക്കേ ചേരുവാര കൂട്ടക്കള മഹോത്സവവും നടക്കും. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് ചടങ്ങുകൾ നടത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story