Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightവിത്ത്​ ഉൽപാദന...

വിത്ത്​ ഉൽപാദന കേന്ദ്രം റെയിൻ ഷെൽട്ടർ ഉദ്ഘാടനം

text_fields
bookmark_border
വിത്ത്​ ഉൽപാദന കേന്ദ്രം റെയിൻ ഷെൽട്ടർ ഉദ്ഘാടനം
cancel
ചാരുംമൂട്: ചുനക്കര ഗ്രാമപഞ്ചായത്ത് കാർഷിക കർമ സേനയുടെ ചെയ്തു. പഞ്ചായത്തിലെ പച്ചക്കറി ഉൽപാദനം വർധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള ദീർഘകാല പദ്ധതിയുടെ ഭാഗമായാണ് റെയിൻ വാട്ടർ ഷെൽട്ടർ. ഉന്നത ഗുണമേന്മയുള്ള വിവിധ പച്ചക്കറികളുടെ ഉൽപാദനവും വിതരണവുമാണ് ഇവിടെ നടക്കുന്നത്. ആയിരത്തിയിരുനൂറോളം ഗ്രോ ബാഗുകൾ ഇവിടെ ലഭ്യമാണ്. വിത്തുകൾ ഉൾപ്പെടുത്തി നിറച്ച ഗ്രോബാഗ് ഒന്നിന് 50 രൂപ നിരക്കിൽ കർഷകർക്ക് നല്കും. ഗ്രോബാഗുകൾ ആവശ്യമുള്ള കർഷകർ ഫെബ്രുവരി 15ന് മുമ്പ്​ കൃഷിഭവനിൽ രജിസ്റ്റർ ചെയ്യണം. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. കാർഷിക കർമ സേന പ്രസിഡന്റ് പത്മാധരൻ നായർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ശശിധരൻ നായർ, കൃഷി ഓഫിസർ സരിത, ശിവദാസൻ നായർ, സുകുമാരൻ, പ്രദീപ്, സി. സുരേഷ് എന്നിവർ സംസാരിച്ചു. ഫോട്ടോ: ചുനക്കര ഗ്രാമപഞ്ചായത്തിൽ റെയിൻ ഷെൽട്ടർ പ്രസിഡന്റ് കെ.ആർ. അനിൽകുമാർ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story