Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Feb 2022 5:28 AM IST Updated On
date_range 10 Feb 2022 5:28 AM ISTശാന്തിഭവന് സഹായഹസ്തവുമായി ജീവകാരുണ്യ പ്രവര്‍ത്തകന്‍
text_fieldsbookmark_border
അമ്പലപ്പുഴ: തെരുവിൽ ഉപേക്ഷിച്ചവരുടെ അഭയകേന്ദ്രമായ പുന്നപ്ര ശാന്തിഭവനിൽ പണിയുന്ന മലിനജല സംസ്ക്കരണ പ്ലാന്‍റിന്‍റെ നിർമാണത്തിന് പൊതുപ്രവർത്തകൻ ധനസഹായം നൽകി. പ്രമുഖ വ്യവസായിയും ജീവകാരുണ്യ-പൊതുപ്രവർത്തന മേഖലയിൽ സജീവ സാന്നിധ്യവുമായ കമാൽ എം.മാക്കിയിലാണ് ശാന്തിഭവന് സഹായഹസ്തവുമായെത്തിയത്. ബുധനാഴ്ച ശാന്തിഭവനിലെത്തിയ കമാല്‍ എം.മാക്കിയില്‍ പ്ലാന്‍റിന്‍റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നോക്കിക്കണ്ടു. തുടർന്ന് 25,000 രൂപ അദ്ദേഹം ശാന്തിഭവൻ മാനേജിങ് ട്രസ്റ്റി ബ്രദർ മാത്യു ആൽബിന് കൈമാറി. മലിനീകരണ നിയന്ത്രണ ബോർഡിന്‍റെ നിർദേശത്തെ തുടർന്നാണ് ശാന്തിഭവനിൽ മലിന ജല പ്ലാന്‍റ് നിർമിക്കുന്നത്. ഇതിന് 20 ലക്ഷം രൂപയോളം ചെലവുവരും. ഇത് സ്വരൂപിക്കാനുള്ള നെട്ടോട്ടത്തിലാണ് ശാന്തിഭവൻ അധികൃതർ. നിലവിൽ 160 ഓളം അന്തേവാസികളാണ് ശാന്തി ഭവനിലുള്ളത്. ഇതിൽ ഭൂരിഭാഗവും മനോനില തകരാറിലായവരാണ്. ഇവരുടെ ഭക്ഷണത്തിനും മരുന്നിനുമായി ഒരുദിവസം 20,000 രൂപയോളം ചെലവുവരും. ഒരുപാട് സുമനസ്സുകളുടെ സഹായംകൊണ്ടാണ് സ്ഥാപനം മുന്നോട്ടുപോകുന്നതെന്ന് ബ്രദർ മാത്യു ആൽബിൻ പറഞ്ഞു. (ചിത്രം.....പ്ലാന്‍റ് നിര്‍മാണത്തിനുള്ള ധനസഹായം കമാല്‍ എം.മാക്കിയില്‍ ശാന്തിഭവന്‍ മാനേജിങ് ട്രസ്റ്റി ബ്രദര്‍ മാത്യു ആല്‍ബിന് കൈമാറുന്നു)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
