Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_right'സൗരതേജസ്സ്' ശിൽപശാല...

'സൗരതേജസ്സ്' ശിൽപശാല സംഘടിപ്പിച്ചു

text_fields
bookmark_border
ആലപ്പുഴ: സൗരതേജസ്സ് പദ്ധതിയുടെ ഭാഗമായി മണ്ഡലത്തിലെ വീടുകളും സ്ഥാപനങ്ങളും സൗരോർജ നിലയമാക്കുന്നതി‍ൻെറ ഭാഗമായി പഞ്ചായത്തുതലത്തിൽ ശിൽപശാലകൾ സംഘടിപ്പിച്ചു. മണ്ഡലതല ഉദ്ഘാടനം പി.പി. ചിത്തരഞ്ജൻ എം.എൽ.എ നിർവഹിച്ചു. വാർഡ് അംഗങ്ങൾ, എ.ഡി.എസ്, സി.ഡി.എസ്, അംഗൻവാടി ചുമതലക്കാർ എന്നിവർക്കായി സംഘടിപ്പിച്ച ശില്പശാലക്ക്​ അനർട്ട് ഉദ്യോഗസ്ഥർ നേതൃത്വം നൽകി. സൗരോർജ പദ്ധതിയിലൂടെ സാധാരണക്കാർക്ക് ലഭിക്കുന്ന നേട്ടങ്ങളെ സംബന്ധിച്ചും പദ്ധതിയുടെ സാങ്കേതിക കാര്യങ്ങളെ സംബന്ധിച്ചും ശിൽപശാലയിൽ പ്രതിപാദിച്ചു. പദ്ധതിയുടെ ഉപഭോക്താക്കൾ ആകാൻ ആഗ്രഹിക്കുന്നവക്ക് ഈ മാസം 21ന് പഞ്ചായത്തുതലത്തിൽ ഓൺലൈൻ രജിസ്​ട്രേഷനും സംഘടിപ്പിക്കും. അനർട്ട് എൻജിനീയർ വൈശാഖ് ക്ലാസുകൾ നയിച്ചു. പഞ്ചായത്ത് പ്രസിഡന്‍റുമാരായ പി.പി. സംഗീത, ജി. ബിജുമോൻ, കെ. സുദർശനഭായി, ടി.വി. അജിത്ത്കുമാർ എന്നിവർ വിവിധ പഞ്ചായത്തുകളിൽ ശിൽപശാലകൾക്ക് നേതൃത്വം നൽകി. photo : apl alappuzha mla
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story