Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightനിലം നികത്തൽ...

നിലം നികത്തൽ മണ്ണുമാന്തി പിടികൂടി

text_fields
bookmark_border
നിലം നികത്തൽ മണ്ണുമാന്തി പിടികൂടി
cancel
ചെങ്ങന്നൂർ: പുലിയൂർ പഞ്ചായത്ത് കുളം വൃത്തിയാക്കുന്നതി‍ൻെറ മറവിൽ അനധികൃതമായി പാടം നികത്തിയ മണ്ണുമാന്തിയന്ത്രം വില്ലേജ് ഓഫിസർ ആർ.ഐ. സന്ധ്യ പിടികൂടി കലക്ടർക്കു റിപ്പോർട്ട്​ നൽകി. തിങ്കളാഴ്ച വൈകീട്ട് അഞ്ചിനുശേഷം പുലിയൂർ പഞ്ചായത്തിൽ 13ാം വാർഡിൽ പഞ്ചായത്തി‍ൻെറ ഉടമസ്ഥതയിലെ പനയത്തുകുളം വൃത്തിയാക്കുന്നതി‍ൻെറ മറവിലാണ് നിലം നികത്തൽ നടന്നത്. വില്ലേജ് ഓഫിസ‌ർ എത്തുന്നത് കണ്ട ഡ്രൈവർ വാഹനം ഉപേക്ഷിച്ച് സ്ഥലത്തുനിന്ന്​ ഓടി. 5.30ന് സംഭവം പൊലീസിനെ അറിയിച്ചെങ്കിലും മൂന്ന് മണിക്കൂർ വൈകി രാത്രി 8.30നാണ് ഇവർ സ്ഥലത്തെത്തിയത്. കലക്ടർ വിഷയത്തിൽ ഇടപെട്ടതോടെയാണ് പൊലീസ് സ്ഥലത്തെത്തിയതെന്ന് അറിയുന്നു. തുടർന്ന് മഹസർ തയാറാക്കി വസ്തു ഉടമയെ മണ്ണുമാന്തിയുടെ സംരക്ഷണ ചുമതല ഏൽപിച്ചു. കലക്ടർക്ക് റിപ്പോർട്ട് നൽകിയതായി ലാൻഡ് തഹസിൽദാർ ഷീബ മാത്യു 'മാധ്യമ'ത്തോട് പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story