Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഎ.സി റോഡ്​ നവീകരണം:...

എ.സി റോഡ്​ നവീകരണം: കിടങ്ങറയിൽ ഗർഡർ സ്ഥാപിക്കൽ തുടങ്ങി

text_fields
bookmark_border
ആലപ്പുഴ: എ.സി റോഡ്​ നവീകരണത്തി​‍ൻെറ ഭാഗമായി കിടങ്ങറയിൽ നിർമിക്കുന്ന പാലത്തിൽ ഗർഡർ സ്ഥാപിക്കുന്ന ജോലികൾക്ക്​ തുടക്കമായി. വലിയപാലത്തിന്​ സമാന്തരമായി നിർമിക്കുന്ന പാലത്തി​‍ൻെറ നിർമാണ പ്രവൃത്തിയെ പിന്താങ്ങാൻ ഉപയോഗിക്കുന്നതാണ്‌ എൻ ഗർഡർ. കഴിഞ്ഞദിവസം വൈകീട്ട്​ പാതയിൽ വാഹനഗതാഗതം ഏർപ്പെടുത്തിയതിന്​ പിന്നാലെ വലിയക്രെയിൻ ഉപയോഗിച്ച്​ രാത്രി ഒമ്പതിനാണ്​ ജോലികൾ ആരംഭിച്ചത്. ഏഴുമണിക്കൂർ പാതയിൽ പൂർണമായും ഗതാഗതനിയന്ത്രണം ഏർപ്പെടുത്തിയാണ്​ നിർമാണ ജോലികൾ തുടങ്ങിയത്​. കരാർ കമ്പനി ഊരാളുങ്കൽ സൊസൈറ്റിയുടെ എൻജിനീയർമാരുടെയും തൊഴിലാളികളുടെയും മേൽനോട്ടത്തിലാണ്​ സ്ഥാപിച്ചത്​. ആംബുലൻസ്​ അടക്കമുള്ള വാഹനങ്ങൾ ആലപ്പുഴ-ചങ്ങനാശ്ശേരി പാതയിൽനിന്ന്​ വഴിതിരിച്ചുവിട്ടാണ്​ രാത്രി ഏറെ വൈകിയും ജോലി പുരോഗമിക്കുന്നത്​. ജോലികൾ ബുധനാഴ്​ച പുലർച്ച തീർക്കുന്ന വിധത്തിലാണ്​ ക്രമീകരണം. മീഡിയവൺ വിലക്ക്: ആലപ്പുഴയിൽ പ്രതിഷേധസംഗമം ആലപ്പുഴ: കേന്ദ്രസർക്കാർ മീഡിയ വൺ വിലക്കിയതിൽ പ്രതിഷേധിച്ച്​ ആലപ്പുഴ പൗരാവലി ബുധനാഴ്​ച വൈകീട്ട്​ അഞ്ചിന് സീറോ ജങ്​ഷനിൽ പ്രതിഷേധസംഗമം സംഘടിപ്പിക്കും. പ്രതിഷേധ പരിപാടി എച്ച്. സലാം എം.എൽ.എ ഉദ്​ഘാടനം ചെയ്യും. കെ.ജി. ജഗദീഷൻ, ഫാ. സേവ്യേർ കുടിയാംശ്ശേരി, നെടുമുടി ഹരികുമാർ, എച്ച്. മുഹമ്മദാലി, പി.പി. ഗീത, കെ. നജീബ്, ഹക്കീം പാണാവള്ളി എന്നിവർ പങ്കെടുക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story