Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഅരൂർ-കുമ്പളങ്ങി ബോട്ട്...

അരൂർ-കുമ്പളങ്ങി ബോട്ട് ചങ്ങാട സർവിസ് നിലച്ചു

text_fields
bookmark_border
അരൂർ-കുമ്പളങ്ങി ബോട്ട് ചങ്ങാട സർവിസ് നിലച്ചു
cancel
അരൂർ: . ചെറുവള്ളങ്ങളിൽ സാഹസികയാത്ര നടത്തിയാണ് ഇ​പ്പോൾ യാത്രക്കാർ കായൽ കടക്കുന്നത്. ബോട്ട് ചങ്ങാടത്തി‍ൻെറ ഗുണ പരിശോധനയുടെ കാലതാമസമാണ് കാരണം. രണ്ടുദിവസത്തിനുള്ളിൽ പരിശോധനഫലം ലഭിക്കുമെന്നുപറഞ്ഞാണ് ചങ്ങാട സർവിസ് നിർത്തിയതെന്ന് അരൂർ പഞ്ചായത്ത് അധികാരികൾ പറഞ്ഞു. കുമ്പളങ്ങി പഞ്ചായത്തിനാണ് ഇത്തവണ ചങ്ങാട സർവിസ് നടത്തുന്ന ചുമതല. മാർച്ച് ഒന്ന് മുതൽ അരൂർ പഞ്ചായത്ത് ഏർപ്പെടുത്തുന്ന കരാറുകാരനായിരിക്കും ചങ്ങാട സർവിസ് നടത്തുക. പകരം സംവിധാനം ഏർപ്പെടുത്താതെ ചങ്ങാട സർവിസ് നിർത്തിയത് ജനങ്ങളെ ദുരിതത്തിലാക്കിയിരിക്കുകയാണ്. അരകിലോമീറ്ററോളം ദൂരം കുമ്പളങ്ങി കായൽ മറികടക്കാൻ ചെറുവള്ളങ്ങളിൽ കുട്ടികൾ ഉൾപ്പെടെയുള്ള യാത്രക്കാർ സാഹസിക യാത്ര നടത്തുകയാണ്. ചങ്ങാടം ഇല്ലാതായതിനെ തുടർന്ന് വാഹനങ്ങൾക്ക് മറുകരയിലെത്താൻ കിലോമീറ്ററുകൾ സഞ്ചരിക്കണം. അരൂർ ദേശീയപാതയിലേക്കും വ്യവസായ കേന്ദ്രത്തിലേക്കും മറ്റുമായി നൂറുകണക്കിന് ആളുകളാണ് ദിവസേന കുമ്പളങ്ങി കായൽ കടക്കുന്നത്. അടിയന്തരമായി സുരക്ഷിതമായ യാത്രാസൗകര്യം ഏർപ്പെടുത്തണമെന്ന് യാത്രക്കാർ ആവശ്യപ്പെട്ടു. ചിത്രം ബോട്ട് ഇല്ലാത്തതിനെ തുടർന്ന് ചെറുവള്ളങ്ങളിൽ കായൽ കടക്കുന്ന യാത്രക്കാർ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story