Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightമുഞ്ഞയുടെ ആക്രമണം;...

മുഞ്ഞയുടെ ആക്രമണം; ആശങ്കയിൽ കർഷകർ

text_fields
bookmark_border
കുട്ടനാട്: പുഞ്ചക്കൃഷി ഇറക്കിയ പാടശേഖരങ്ങളിൽ മുഞ്ഞയുടെ ആക്രമണം. പുളിങ്കുന്ന്, കാവാലം, വെളിയനാട്, നീലംപേരൂർ കൃഷിഭവനുകളുടെ പരിധിയിലെ പാടശേഖരങ്ങളിലാണ് മുഞ്ഞ ആക്രമണം. വിതച്ച് 45 ദിവസത്തിനു മുകളിലായ ചില പാടശേഖരങ്ങളിലാണിത്. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന്​ മങ്കൊമ്പ് കീടനിരീക്ഷണ കേന്ദ്രം അധികൃതർ പറഞ്ഞു. അമിത കീടനാശിനി പ്രയോഗം മൂലം മിത്രപ്രാണികൾ വ്യാപകമായി നശിപ്പിക്കപ്പെടുമ്പോഴാണ്​ മുഞ്ഞബാധ നിയന്ത്രണാതീതമാകുന്നത്. നിലവിലെ സാഹചര്യത്തിൽ കൃഷിയിടത്തിൽ വെള്ളം കയറ്റിയിട്ടാൽ ഒരു പരിധിവരെ മുഞ്ഞയെ പ്രതിരോധിക്കാൻ സാധിക്കും. കർഷകർ കൃഷിയിടങ്ങൾ പരിശോധിക്കുകയും കീടസാന്നിധ്യം കാണുന്ന പക്ഷം, മങ്കൊമ്പ് കീടനിരീക്ഷണ കേന്ദ്രവുമായി അടിയന്തരമായി ബന്ധപ്പെടുകയും വേണമെന്ന്​ അധികൃതർ പറഞ്ഞു. സാങ്കേതിക നിർദേശം ലഭിക്കാതെ കീടനാശിനി പ്രയോഗം നടത്താൻ പാടില്ല. മനുരത്ന ഇനം നെല്ല് കൃഷി ചെയ്യുന്ന ചില പാടങ്ങളിൽ ബ്ലാസ്റ്റ് രോഗലക്ഷണങ്ങൾ കാണുന്നുണ്ട്. ഈ രോഗം കണ്ടാലും കർഷകർ അടിയന്തരമായി കീടനിരീക്ഷണ കേന്ദ്രവുമായി ബന്ധപ്പെടണമെന്ന്​ പ്രോജക്ട് ഡയറക്ടർ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story