Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightപള്ളാത്തുരുത്തി പാലം...

പള്ളാത്തുരുത്തി പാലം ചട്ടം പാലിക്കാതെ നിർമാണം തടഞ്ഞ്​ ദേശീയ ഉൾനാടൻ ഗതാഗതവകുപ്പ്​

text_fields
bookmark_border
ആലപ്പുഴ: ഉയരക്കുറവ്​ ചൂണ്ടിക്കാട്ടി എ.സി റോഡിലെ പള്ളാത്തുരുത്തി പാലത്തി‍ൻെറ നിർമാണം നിർത്തിവെപ്പിച്ചു. ദേശീയ ഉൾനാടൻ ജലഗതാഗത വകുപ്പി‍ൻെറ ഉത്തരവിനെത്തുടർന്നാണ് പൈലിങ് അടക്കം പണി അടിയന്തരമായി നിർത്തിയത്. ദേശീയ ജലപാതയായ പമ്പാനദിക്ക്​ മുകളിലൂടെയാണ് പാലം പണിയുന്നത്. ഇവിടെ ഉയരത്തി‍ൻെറയും വീതിയുടെയും മാനദണ്ഡം കൃത്യമായി പാലിച്ചിട്ടില്ലെന്ന്​ പരിശോധനയിൽ കണ്ടെത്തി. പാലം പൊളിക്കാതെ വീതികൂട്ടാനായി മറ്റൊരു പാലം നിർമിക്കുകയാണ്​ ചെയ്യുന്നത്. പഴയ പാലത്തിന്റെ അതേ വീതിയിലും നീളത്തിലുമാണ് പുതിയതി‍ൻെറ രൂപരേഖ തയാറാക്കിയത്. ദേശീയ ഉൾനാടൻ ജലഗതാഗത വകുപ്പിന്റെ ചട്ടപ്രകാരം കൂടിയ ജലനിരപ്പിൽനിന്ന്‌ പാലത്തിന്‌ ആറുമീറ്റർ ഉയരമാണുവേണ്ടത്. പുതിയ പാലത്തിന്റെ രൂപരേഖ പഴയ പാലത്തിന്റേതിന്​ സമാനമായി അഞ്ചുമീറ്റർ ഉയരത്തിലാണ്​ തയാറാക്കിയത്. പാലത്തിലെ രണ്ടുതൂണുകൾ തമ്മിലെ അകലം 50 മീറ്റർ വേണമെന്നുണ്ട്. വലിയ യാനങ്ങൾ പോകാൻ വേണ്ടിയാണ് ഈ അകലം നിശ്ചയിച്ചിരിക്കുന്നത്. എന്നാൽ, പഴയ പാലത്തി‍ൻെറ തൂണുകൾ തമ്മിൽ 36 മീറ്റർ മാത്രമാണ്​ അകലം. ഏഴു സ്പാൻ ആറു തൂണിൽ നിർത്തിയാണ് പാലം നിർമിച്ചിരിക്കുന്നത്. പുതിയ പാലത്തിലും ഇതുതന്നെയാണ്​ പിന്തുടർന്നത്. 1986ലാണ് പള്ളാത്തുരുത്തി പാലം പണിതത്. ഇതിനുശേഷമാണ് ഏകീകൃത മാനദണ്ഡങ്ങളോടെ ചട്ടങ്ങൾ തീരുമാനിക്കുന്നതും. ഇതാണ് പള്ളാത്തുരുത്തി പുതിയ പാലംപണിക്ക്​ വിനയായത്. കിടങ്ങറയിലും നെടുമുടിയിലുമാണ് പള്ളാത്തുരുത്തിയിലേത്​ കൂടാതെ വലിയ പാലങ്ങളുള്ളത്. ഇത്​ ദേശീയജലപാതക്ക്​ മുകളിലൂടെയല്ലാത്തതിനാൽ നിർമാണം തടസ്സപ്പെട്ടിട്ടില്ല. നിർമാണം തടഞ്ഞതോടെ പള്ളാത്തുരുത്തി പാലത്തിനായി പുതിയ രൂപരേഖ തയാറാക്കുന്നതിന്​ നടപടി തുടങ്ങി. കെ.എസ്.ടി.പി നിർദേശങ്ങൾ ഉൾക്കൊള്ളിച്ച്​ 10 ദിവസത്തിനകം രൂപരേഖ തയാറാക്കുമെന്ന്​ അധികൃതർ അറിയിച്ചു. തുടർന്ന് അംഗീകാരം നേടി നിർമാണമാരംഭിക്കും. പാലത്തിന്റെ ഉയരം കൂടുന്നതോടെ അനുബന്ധപാതയുടെ നീളവും ഉയരവും വർധിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story