Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Feb 2022 5:29 AM IST Updated On
date_range 9 Feb 2022 5:29 AM ISTകെ.എസ്.ആർ.ടി.സി 'ബൈപാസ് റൈഡർ' ആലപ്പുഴയിൽ രണ്ടിടത്ത് സ്റ്റോപ്
text_fieldsbookmark_border
ആലപ്പുഴ: കെ.എസ്.ആർ.ടി.സി ആരംഭിക്കുന്ന അതിവേഗ സർവിസ് 'ബൈപാസ് റൈഡറിന്' ആലപ്പുഴയിൽ രണ്ടിടത്ത് സ്റ്റോപ്. ബസിൻെറ പരീക്ഷണ ഓട്ടം പൂർത്തീകരിച്ചതിന് പിന്നാലെയാണ് സ്റ്റോപ്പിൻെറ കാര്യത്തിൽ തീരുമാനമുണ്ടായത്. ആലപ്പുഴ ബൈപാസിന് സമീപത്തെ കൊമ്മാടിയിലും ചേർത്തല എക്സ്റേ ജങ്ഷനിൽ പോളിടെക്നിക്കിന് സമീപവുമാണ് സ്റ്റോപ്. തിരുവനന്തപുരത്തുനിന്നും കോഴിക്കോടുനിന്നും ആരംഭിക്കുന്ന സർവിസുകളിൽ ഒന്ന് ആലപ്പുഴവഴിയും മറ്റൊന്ന് കോട്ടയംവഴിയുമാണ്. ആലപ്പുഴ വഴി സർവിസ് നടത്തുന്ന ബസിൻെറ സ്റ്റോപ്പുകൾക്ക് ഉപയോഗിക്കാതെ കിടക്കുന്ന ജനുറം ലോഫ്ലോർ ബസുകൾ രൂപമാറ്റം വരുത്തിയാകും കാത്തിരിപ്പ് കേന്ദ്രമൊരുക്കുക. റൈഡർ കാത്തുനിൽക്കുന്നവർക്കും ഇത് ഉപകാരപ്രദമാണ്. ഇത്തരം ബൈപാസ് സ്റ്റേഷനുകളിൽനിന്ന് റൈഡറിൽ കയറാൻ യാത്രക്കാർക്കായി വിവിധയിടങ്ങളിൽനിന്ന് കണക്ടിവിറ്റി ഫീഡർ സർവിസുമുണ്ടാകും. ലോഫ്ലോർ ബസിൻെറ അവസാനവട്ട മിനുക്കുപണി ആലപ്പുഴ ഡിപ്പോയിൽ പുരോഗമിക്കുകയാണ്. കൊമ്മാടിയിലും എക്സ്റേ ജങ്ഷനിലുമാണ് ഇരിപ്പിടം സജ്ജമാക്കുക. ആലപ്പുഴ ഡിപ്പോ, ജനറൽ ആശുപത്രി, കലക്ടറേറ്റ്, കൊമ്മാടി, കലവൂരാണ് ഫീഡറിൻെറ റൂട്ട്. അരമണിക്കൂർ ഇടവിട്ട് സർവിസുണ്ടാകും. ആലപ്പുഴ, ചേർത്തല ഡിപ്പോകളിൽ കയറാതെ ബൈപാസിലൂടെ സഞ്ചരിക്കുന്നതിനാൽ ചുരുങ്ങിയത് 15 മുതൽ 25 മിനിറ്റുവരെ ലാഭിക്കാം. തിരുവനന്തപുരം-കോഴിക്കോട് റൂട്ടിൽ നിലവിലുള്ളതിനെക്കാൾ സമയത്തിൽ രണ്ടുമണിക്കൂർ കുറവുണ്ടാകുമെന്നാണ് വിലയിരുത്തൽ. കഴിഞ്ഞദിവസങ്ങളിൽ നടത്തിയ പരീക്ഷണ ഓട്ടത്തിൽ സ്റ്റോപ്പുകളുടെ സ്ഥിതി വിലയിരുത്തിയിരുന്നു. ബൈപാസ് റൈഡർ നിർത്തുന്ന സ്ഥലങ്ങളുടെ സമയവും വിവരം യാത്രക്കാരെ അറിയിക്കുന്നതിനൊപ്പം ഡിപ്പോയിലും പ്രദർശിപ്പിക്കും. APL bypass bus കെ.എസ്.ആർ.ടി.സി അതിവേഗ സർവിസ് ബൈപാസ് റൈഡറിൻെറ ആലപ്പുഴയിലെ സ്റ്റേഷനുകൾക്കായി രൂപമാറ്റം വരുത്തിയ ജനുറം ലോഫ്ലോർ ബസുകൾ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story