Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഅസാപ് സ്കിൽ പാർക്ക്...

അസാപ് സ്കിൽ പാർക്ക് ഏപ്രിലിൽ തുറക്കും -എം.എൽ.എ

text_fields
bookmark_border
ആലപ്പുഴ: ആലപ്പുഴ മണ്ഡലത്തിൽ പുതുതായി നിർമിച്ച അസാപ് സ്കിൽ പാർക്ക് ഏപ്രിലിൽ തുറക്കുമെന്ന് പി.പി. ചിത്തരഞ്ജൻ എം.എൽ.എ. സംസ്ഥാന സർക്കാർ 20 കോടി മുടക്കി നിർമിക്കുന്ന സ്കിൽ പാർക്കിന്റെ നിർമാണം പൂർത്തിയായി. 1500 വിദ്യാർഥികൾക്ക് ഒരേസമയം പഠിക്കാനുള്ള സംവിധാനമുണ്ട്. ഐ.ടി, ഫാഷൻ ഡിസൈനിങ്​, ടൂറിസം, ബിൽഡേഴ്സ്, ട്രെയ്നിങ്​ ഇൻസ്റ്റിറ്റ്യൂഷൻ മേഖലയിലെ പ്രമുഖരാണ് ഓപറേറ്റിങ്​ പാർട്ണർ ആയി വരുന്നത്. ഇതിലൂടെ നൂറുകണക്കിന് തൊഴിലവസരങ്ങൾ നൽകാൻ കഴിയും. ഏറ്റവും കൂടുതൽ തൊഴിലവസരങ്ങൾ നൽകുന്ന കമ്പനികളെയാണ് പരിഗണിക്കുന്നതെന്ന് എം.എൽ.എ പറഞ്ഞു. ‌ ആലപ്പുഴ ജില്ല പഞ്ചായത്ത് വിട്ടുനൽകിയ ഒരു ഏക്കറിലാണ് സ്കിൽ പാർക്ക് പണിയുന്നത്. ജില്ലയിലെ പഞ്ചായത്തുകളെയും കുടുംബശ്രീയെയും ചേർത്തുകൊണ്ട് തൊഴിലധിഷ്ഠിത പരിശീലന പരിപാടി നടപ്പാക്കാൻ ജില്ല പഞ്ചായത്ത് മുൻകൈ എടുക്കുമെന്ന് ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി പറഞ്ഞു. -------- photo : apl alappuzha mla
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story