Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Feb 2022 5:35 AM IST Updated On
date_range 8 Feb 2022 5:35 AM ISTകായംകുളം നഗരസഭ പടിക്കൽ യു.ഡി.എഫ് ധർണ
text_fieldsbookmark_border
കായംകുളം: വാർഡിലെ വികസനം തടയുന്നെന്ന പരാതിയുമായി കൗൺസിലർ ബിദു രാഘവൻ നടത്തുന്ന സമരത്തിന് ഐക്യദാർഢ്യവുമായി യു.ഡി.എഫ് ജനപ്രതിനിധികൾ. നഗരസഭക്ക് മുന്നിൽ നടത്തിയ ധർണ ഡി.സി.സി പ്രസിഡന്റ് അഡ്വ. ബി. ബാബുപ്രസാദ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് കെ. രാജേന്ദ്രൻ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി മുൻ സെക്രട്ടറി അഡ്വ. ഇ. സമീർ, ഡി.സി.സി ജനറൽ സെക്രട്ടറിമാരായ എ.ജെ. ഷാജഹാൻ, കെ. പുഷ്പദാസ്, എ.പി. ഷാജഹാൻ, പാർലമെന്ററി പാർട്ടി ലീഡർ സി.എസ്. ബാഷ, ദലിത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി കറ്റാനം മനോഹരൻ, പഞ്ചായത്ത് പ്രസിഡന്റുമാരായ ഷാനി കുരുമ്പോലിൽ, പ്രസന്നകുമാരി, വൈസ് പ്രസിഡന്റ് സുരേഷ് രാമനാമഠം തുടങ്ങിയവർ സംസാരിച്ചു. ചിത്രം: APLKY1UDF കായംകുളം നഗരസഭ പടിക്കൽ യു.ഡി.എഫ് ജനപ്രതിനിധികൾ സംഘടിപ്പിച്ച പ്രതിഷേധം ഡി.സി.സി പ്രസിഡന്റ് ബി. ബാബുപ്രസാദ് ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
