Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Feb 2022 5:40 AM IST Updated On
date_range 7 Feb 2022 5:40 AM ISTവാഹനാപകടത്തിൽ തർക്കം: സഹായിക്കാനെത്തിയ യുവാവിന് മർദനം
text_fieldsbookmark_border
ആലപ്പുഴ: റോഡരുകിൽ പാർക്ക് ചെയ്ത ബൈക്കിൽ സ്കൂട്ടർ ഇടിച്ച സംഭവത്തിലുണ്ടായ തർക്കത്തിൽ യുവാവിന് മർദനം. സംഘർഷത്തിൽ ഇരുവിഭാഗം ഏറ്റുമുട്ടി നാലുപേർക്ക് പരിക്ക്. അപകടം കണ്ട് സഹായിക്കാനെത്തിയ കൊമ്മാടി സ്വദേശി ജിതേഷിനാണ് (43) മർദനമേറ്റത്. ശനിയാഴ്ച രാത്രിയായിരുന്നു ആലപ്പുഴ ബൈപാസിൽ കൊമ്മാടിയിലാണ് സംഭവം. ആലപ്പുഴ ബീച്ച് വാർഡിലെ ഒരു കുടുംബത്തിലെ രണ്ട് കുട്ടികൾ ഉൾപ്പെടെ നാലുപേർ കൊമ്മാടി ബൈപാസ് ജങ്ഷനിൽ സംസാരിച്ചു നിൽക്കവെ രണ്ട് യുവാക്കൾ സഞ്ചരിച്ച സ്കൂട്ടർ പാർക്ക് ചെയ്തിരുന്ന ബൈക്ക് ഇടിച്ചുതെറിപ്പിച്ചു. തുടർന്ന് ഇരുവരുമായി വാക്തർക്കമായി. തുടർന്ന് യുവാക്കളുടെ കൂട്ടാളികളായ ചിലർ സ്ഥലത്ത് എത്തിയതോടെ കൂട്ടയടിയായി. വിവരം അറിഞ്ഞ് നോർത്ത് പൊലീസ് സ്ഥലത്ത് എത്തിയാണ് സ്ഥിതി ശാന്തമാക്കിയത്. ഞായറാഴ്ച രാവിലെ സ്റ്റേഷനിൽ എത്തി മൊഴിതരണമെന്ന് ഇരുവിഭാഗത്തോടും നിർദേശിച്ച് പരിക്കേറ്റവരെ ബന്ധുക്കളോടൊപ്പം കൂട്ടിവിട്ടു. സംഘർഷദൃശ്യം സമൂഹമാധ്യമങ്ങളിലും പ്രചരിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story