Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightപരിചയക്കാരുടെ വാഹനങ്ങൾ...

പരിചയക്കാരുടെ വാഹനങ്ങൾ കൈക്കലാക്കി മറിച്ചു വിറ്റയാൾ അറസ്റ്റിൽ

text_fields
bookmark_border
പരിചയക്കാരുടെ വാഹനങ്ങൾ കൈക്കലാക്കി മറിച്ചു വിറ്റയാൾ അറസ്റ്റിൽ
cancel
ചെങ്ങന്നൂർ: കല്യാണം, ആശുപത്രി തുടങ്ങിയ ആവശ്യങ്ങൾക്കാണെന്ന് പറഞ്ഞ് പരിചയക്കാരുടെ വാഹനങ്ങൾ കൈക്കലാക്കി മറിച്ചു വിറ്റ കേസിൽ ബുധനൂർ എണ്ണക്കാട് പെരിങ്ങലിപ്പുറം തെക്കും മുറിയിൽ ചിറമേൽ മഹേഷ് (35) നെ മാന്നാർ പൊലീസ് അറസ്റ്റ് ചെയ്തു. എണ്ണക്കാട് സ്വദേശികളായ ആൻസി കമലേഷ്, സൗമ്യ കൃഷ്ണൻ, തഴക്കര സ്വദേശിയായ മനു മാത്യു എന്നിവരുടെ രണ്ട് സ്വിഫ്റ്റ് കാർ, ഒരു എർട്ടിഗ കാർ തുടങ്ങിയ വാഹനങ്ങൾ 2021ആഗസ്റ്റ്- നവംബർ മാസങ്ങളിലായി എടുത്ത് കൊണ്ടുപോയ ശേഷം മടക്കി കൊടുത്തില്ലെന്നാണ് കേസ്. മുങ്ങിയ മഹേഷിനെ തമിഴ്നാട് കമ്പംമെട്ടിൽനിന്ന് അറസ്റ്റ് ചെയ്തു. മൂന്ന് വാഹനങ്ങളിൽ ഒരെണ്ണം കണ്ടെത്തി. മറ്റ് രണ്ട് വാഹനങ്ങൾക്കായി അന്വേഷണം ഊർജിതമാക്കി. എസ്.എച്ച് ഒ. ജി. സുരേഷ് കുമാർ, എസ്. ഐ മാരായ അംഗതൻ, ശ്രീകുമാർ, എ. എസ്‌.ഐ ബിന്ദു, സിവിൽ ഓഫീസർമാായ സജീവ്, അരുൺ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്​ത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story