Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightതെരുവുകൾ വിജനം;...

തെരുവുകൾ വിജനം; മൂന്നാമത്തെ ഞായറും ജനം വീട്ടിലിരുന്നു

text_fields
bookmark_border
bbbbbbooooooooooxxxxxxxxxxxxx ആലപ്പുഴ: കോവിഡ്​ വ്യാപനം രൂക്ഷമായതോടെ ലോക്​ഡൗണിന്​ സമാനമായ മൂന്നാമത്തെ ഞായറാഴ്​ച നിയ​ന്ത്രണത്തിലും യാത്രകൾ ഒഴിവാക്കി ജനം വീട്ടിലിരുന്നു. രണ്ടാഴ്​ചത്തെ നിയന്ത്രണത്തിന്​ സമാനമായ രീതിയിൽ പലയിടത്തും പൊലീസ്​ പരിശോധനയുണ്ടായിരുന്നില്ല. ചിലയിടങ്ങളിൽ മാത്രമാണ്​ പൊലീസ്​ നിലയുറപ്പിച്ചത്​. ഇതോടെ, സ്വകാര്യവാഹനങ്ങൾ നിരത്തിലിറങ്ങി. സ്​കൂൾ തുറക്കുന്നതടക്കമുള്ള ഇളവുകളിലേക്ക് നീങ്ങുന്ന വേളയിലും സർക്കാർ ഞായറാഴ്​ച നിയന്ത്രണം ഒഴിവാക്കിയിരുന്നില്ല. ഇതോടെ നഗര-ഗ്രാമ വ്യത്യാസമില്ലാതെ കടക​മ്പോളങ്ങൾ അടഞ്ഞുകിടന്നു. സ്വകാര്യ ബസുകളും ടാക്​സികളും നിരത്തിലിറങ്ങിയില്ല. അവധിദിനത്തിൽ തിരക്കേറിയിരുന്ന ആലപ്പുഴ ബീച്ചും വിജനമായിരുന്നു. മുൻകൂട്ടി ബുക്ക്​ ചെയ്​ത് എത്തിയ സഞ്ചാരികൾക്കായി ഹൗസ്​ബോട്ടുകളും ശിക്കാരവള്ളങ്ങളും സർവിസ്​ നടത്തി. ആലപ്പുഴ കെ.എസ്​.ആർ.ടി.സി ഡിപ്പോയിൽനിന്ന്​ 20 ശതമാനത്തിൽ താഴെയാണ്​ ബസുകൾ സർവിസ്​ നടത്തിയത്​. ഇതിൽ രണ്ടെണ്ണം ആരോഗ്യപ്രവർത്തകർക്കായി നീക്കിവെച്ചു. ബാക്കിയുള്ളവ എറണാകുളം, കായംകുളം, തിരുവല്ല ഭാഗത്തേക്ക്​ ഓടി. യാത്രക്കാരുടെ എണ്ണത്തിൽ വൻകുറവുണ്ടായിരുന്നു. കുട്ടനാട്​, അപ്പർകുട്ടനാട്​ മേഖലയിലേക്ക്​ ജലഗതാഗതവകുപ്പിന്‍റെ 50 ശതമാനം ബോട്ടുകൾ ഓടി. മുഹമ്മ, കുമരകം, കൃഷ്​ണപുരം, കാവാലം, എടത്വ, നെടുമുടി തുടങ്ങിയ പ്രദേശങ്ങളിലേക്ക്​ മൂന്നുമണിക്കൂർ ഇടവിട്ടായിരുന്നു സർവിസ്​. യാത്രക്കാർ തീരെ കുറവായിരുന്നു. ഇതിനാൽ ജീവനക്കാർ ബോട്ടുകൾ ശുചീകരിച്ചാണ്​ ഞായറാഴ്​ച ദിവസം ഉപയോഗപ്പെടുത്തിയത്​. അവശ്യയാത്രക്കായി പുറത്തിറങ്ങിയവർ വിവാഹം, മരണം തുടങ്ങിയ ബോർഡുകൾ പതിച്ചായിരുന്നു യാത്ര. അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ മാത്രമാണ്​ പ്രവർത്തിച്ചത്​.​ ജീവനക്കാരുടെ അഭാവത്തിൽ പലയിടത്തും ഹോട്ടലുകളടക്കം പ്രവർത്തിച്ചില്ല. ചിലത്​ തുറന്നെങ്കിലും പാഴ്​സൽ വിതരണം മാത്രമായിരുന്നു. അതിനും ആളില്ലാത്ത സ്ഥിതിയായിരുന്നു. ചിത്രമുണ്ട്​
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story