Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightകുളങ്ങരവെളി പാടത്ത്...

കുളങ്ങരവെളി പാടത്ത് പച്ചക്കറികൃഷി

text_fields
bookmark_border
കുളങ്ങരവെളി പാടത്ത് പച്ചക്കറികൃഷി
cancel
പൂച്ചാക്കൽ: സി.പി.ഐ പൂച്ചാക്കൽ ശ്രീകണ്ടേശ്വരം മഹിള ബ്രാഞ്ച് രൂപവത്ക​രിച്ച പൊൻകതിർ ജെ.എൽ.ജി ഗ്രൂപ്പി​ന്‍റെ ആഭിമുഖ്യത്തിൽ അരയേക്കറോളം വരുന്ന കുളങ്ങരവെളി പാടത്ത് പച്ചക്കറി കൃഷി തുടങ്ങി. 15 വനിതകൾ ചേർന്ന് രൂപവത്​കരിച്ച ഗ്രൂപ്പ് ജൈവരീതിയിലാണ് കൃഷിചെയ്യുന്നത്. ചീര, വെണ്ട, തക്കാളി, മുളക്, വെള്ളരി, പൊട്ടു വെള്ളരി, മത്തൻ പീച്ചിൽ എന്നിവയാണ് പ്രധാനമായും കൃഷി ചെയ്യുന്നത്. നടീൽ ഉദ്ഘാടനം മന്ത്രി പി. പ്രസാദ് നിർവഹിച്ചു. ദലീമ ജോജോ എം.എൽ.എ, തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്​ പി.എം. പ്രമോദ്, പഞ്ചായത്ത്​ പ്രസിഡൻറ്​ ധന്യ സന്തോഷ്, ജില്ല പഞ്ചായത്ത്​ അംഗം ബിനിത പ്രമോദ്, പഞ്ചായത്ത് അംഗങ്ങളായ രജനി രാജേഷ്, രാഗിണി രമണൻ, രാജിമോൾ, ഗ്രൂപ്പ് രക്ഷാധികാരി വി.ആർ. രജിത, എ.ഡി.എ സിറാജുദ്ദീൻ, കൃഷി ഓഫിസർ ഫാത്തിമ, അഡ്വ. ഡി. സുരേഷ് ബാബു, കെ.കെ പ്രഭാകരൻ, ബാബുലാൽ, ഡി. സാബു തുടങ്ങിയവർ പ​​ങ്കെടുത്തു. -------- ചിത്രം: കുളങ്ങരവെളി പാടത്ത് പച്ചക്കറി നടീൽ ഉദ്ഘാടനം മന്ത്രി പി. പ്രസാദ് നിർവഹിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story