Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightമീഡിയവൺ വിലക്കിനെതിരെ...

മീഡിയവൺ വിലക്കിനെതിരെ ഹരിപ്പാട്ട് പ്രതിഷേധമിരമ്പി

text_fields
bookmark_border
mustttttttttttt മോദി സർക്കാറിന്‍റേത്​​ ഹിറ്റ്ലറിനെ മറികടക്കുന്ന ഭീകരരീതി -എ.എം. ആരിഫ്​ എം.പി ഹരിപ്പാട്: അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യത്തെ നിഷേധിക്കുന്ന കേന്ദ്രനടപടി ബ്രിട്ടീഷ് ഭരണത്തെ ഓർമിപ്പിക്കുന്നെന്ന് എ.എം. ആരിഫ് എം.പി. ജനങ്ങൾക്കിടയിൽ പ്രവർത്തിക്കുന്ന മീഡിയവണിനെ വിലക്കിയിട്ട് ഭരണകൂടം കാര്യംപറയാതെ കുതറുന്നു. കേരളത്തിൽനിന്നുള്ള പാർലമെന്‍റ്​​ അംഗങ്ങൾ ഒറ്റക്കെട്ടായി പ്രതിഷേധിച്ചിട്ടും ആഭ്യന്തര വകുപ്പ് മുഖംനൽകാതെ മാറിനിൽക്കുകയാണ്. നീതിയെയും ന്യായത്തെയും കടപുഴക്കി ജനാധിപത്യ സംവിധാനത്തിൽ അധികകാലം മുന്നോട്ട് പോകാനാകില്ല. ഈ ഫാഷിസ്റ്റ് വിരുദ്ധ പോരാട്ടത്തിൽ ജനങ്ങൾക്കൊപ്പം ഉണ്ടാവുമെന്ന് എം.പി പറഞ്ഞു. 'മാധ്യമസ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിടരുത്' തലക്കെട്ടിൽ 'സൗഹൃദം ഹരിപ്പാട്' സംഘടിപ്പിച്ച പ്രതിഷേധ സംഗമം ഉദ്​ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സത്യസന്ധമായി പ്രവർത്തിക്കുന്ന മീഡിയവണിനെ വിലക്കിയ നടപടി ഫാഷിസമാണെന്ന് മുഖ്യപ്രഭാഷണം നടത്തിയ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എം.എൽ.എ പറഞ്ഞു. കാരണംപോലും പറയാതെ ഒറ്റയടിക്ക് നിർത്തിവെപ്പിക്കുന്ന നടപടിയിൽ ജനങ്ങൾ ഒറ്റക്കെട്ടായി എതിർക്കുകയാണ്. എന്നാൽ, കേന്ദ്ര ഭരണകൂടം സ്വേച്ഛാധിപത്യം തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. റിട്ട. മുൻസിഫ് മജിസ്ട്രേട്ട് എം. ത്വാഹ അധ്യക്ഷത വഹിച്ചു. നഗരസഭ ചെയർമാൻ കെ.എം. രാജു, നാസർ ആറാട്ടുപുഴ, നവാസ് എച്ച്. പാനൂർ, സുരേഷ് കുമാർ തോട്ടപ്പള്ളി, ഉവൈസ് ഫൈസി, അബ്ദുൽ റസാഖ് പാനൂർ, നിയാസ് വന്ദികപ്പള്ളി, സാദിഖ് ഹരിപ്പാട്, യു. ഷൈജു എന്നിവർ സംസാരിച്ചു. ---------- APL mediaone haripad മീഡിയവൺ ചാനലിന് സംപ്രേഷണ വിലക്ക് ഏർപ്പെടുത്തിയ കേന്ദ്രസർക്കാർ നടപടിയിൽ 'സൗഹൃദം ഹരിപ്പാട്' സംഘടിപ്പിച്ച പ്രതിഷേധസംഗമം എ.എം. ആരിഫ് എം.പി ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story