Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightമൂന്നുവയസ്സുകാരി...

മൂന്നുവയസ്സുകാരി കടലിൽവീണു; രക്ഷയൊരുക്കി ലൈഫ്​ ഗാർഡ്​​

text_fields
bookmark_border
upper box കുട്ടി വെള്ളംകുടിച്ചെങ്കിലും മറ്റ്​ പ്രശ്​നങ്ങളില്ല ആലപ്പുഴ: അമ്മക്കൊപ്പം ബീച്ചിലെത്തിയ മൂന്നുവയസ്സുകാരി കടലിൽ വീണു. സമയോചിത ഇടപെടൽ നടത്തിയ ലൈഫ്​ഗാർഡ്​ കുട്ടിയെ രക്ഷിച്ചു. ശനിയാഴ്​ച വൈകീട്ട്​ 6.15ന്​ ബീച്ചിലെ കടൽപാലത്തിന്​ സമീപമാണ്​ സംഭവം. കളിച്ചുകൊണ്ടിരുന്ന കുട്ടി അമ്മയുടെ കൺമുന്നിൽ കടലിലേക്ക്​ ഓടിയിറങ്ങി. ബഹളംകേട്ട്​ സമീപത്തുണ്ടായിരുന്ന ലൈഫ്​ ഗാർഡുകൾ കടലിലിറങ്ങി കുട്ടിയെ കരക്കെത്തിച്ചു. വെള്ളംകുടിച്ചെങ്കിലും മറ്റ്​ പ്രശ്​നങ്ങളൊന്നുമുണ്ടായില്ല. ടൂറിസം പൊലീസും സ്ഥലത്തെത്തി. കൈനകരിയിൽനിന്നാണ്​ കടൽകാണാൻ അമ്മക്കൊപ്പം കുട്ടിയെത്തിയത്​. ലൈഫ് ഗാർഡുകളായ ബാബു ചാക്കോ, അനിൽകുമാർ, ഷിബു, ടൂറിസം എസ്.ഐ പി. ജയറാം, ബിജു വിൻസൻറ്, റോബിൻ എന്നിവർ രക്ഷാപ്രവർത്തനത്തിന്​ നേതൃത്വം നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story