Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightചാകര പഠിക്കാൻ...

ചാകര പഠിക്കാൻ പുറക്കാട് കടലിൽ മാപിനി; കാലാവസ്ഥ വ്യതിയാനവും അറിയാം

text_fields
bookmark_border
ssssuper leeeeeeeeeeeead പുറക്കാട് പഴയങ്ങാ‌ടിക്ക്​ പടിഞ്ഞാറ് അഞ്ചുകിലോമീറ്റർ അകലെയാണ് മാപിനി സ്ഥാപിച്ചത് അമ്പലപ്പുഴ: ചാകരയുടെ ശാസ്ത്രീയ പഠനം, സംരക്ഷണം, ചാകരയിൽനിന്നുണ്ടാകുന്ന ഹരിതഗൃഹ വാതകങ്ങളുടെ തോത് അളക്കുക എന്നീ ലക്ഷ്യങ്ങളോടെ പുറക്കാട് കടലിൽ പരിസ്ഥിതി മാപിനി. കേന്ദ്രസർക്കാർ സ്ഥാപനമായ കൊച്ചിയിലെ ദേശീയ സമുദ്ര ഗവേഷണ കേന്ദ്രമാണ് കേന്ദ്ര ഭൗമ മന്ത്രാലയത്തിന്റെ സാമ്പത്തിക സഹായത്തോടെ പുറക്കാട് പഴയങ്ങാ‌ടിക്ക്​ പടിഞ്ഞാറ് അഞ്ചു കിലോമീറ്റർ അകലെ കടലിൽ മാപിനി സ്ഥാപിച്ചത്. ഇതിൽനിന്ന്​ സന്ദേശങ്ങൾ സമുദ്ര ഗവേഷണ കേന്ദ്രത്തിൽ ലഭിച്ചുതുടങ്ങി. മാപിനിയിലെ സെൻ‍സറിൽനിന്നുള്ള വിവരങ്ങൾ ജി.പി.എസ് സംവിധാനം വഴിയാണ് അയക്കുക. ദിവസവും നാലു മണിക്കൂർ കൂടുമ്പോൾ വിവരങ്ങൾ കിട്ടും വിധമാണ്​ ക്രമീകരണം. ദേശീയ സമുദ്ര ഗവേഷണ കേന്ദ്രം ഇൻചാർജ് സയന്റിസ്റ്റ് ഡോ. ദിനേശ്​കുമാർ, സീനിയർ സയന്‍റിസ്റ്റ്​ ഡോ. ടി.ആർ. ഗിരീഷ്​കുമാർ, പ്രിൻസിപ്പൽ സയന്റിസ്റ്റ് കെ.ആർ. മുരളീധരൻ, സയന്റിസ്റ്റ് അബ്​ദുൽ ജലീൽ എന്നിവരുടെ നേതൃത്വത്തിലാണ് മാപിനി സ്ഥാപിച്ചത്. മീൻപിടിത്ത ബോട്ടിൽ കടൽ മാർഗം പുറക്കാട് എത്തിച്ച മാപിനി സ്ഥാപിക്കുന്ന ജോലി ഏഴു​ മണിക്കൂർകൊണ്ടാണ് പൂർത്തിയാക്കിയത്. ബ്രിട്ടീഷ്​ കമ്പനിയാണ് മാപിനി നിർമിച്ചത്. കടലിലുണ്ടാകുന്ന കാലാവസ്ഥ വ്യതിയാനവും പരിസ്ഥിതി മാപിനിയിലൂടെ മുൻകൂട്ടി അറിയാം. മത്സ്യത്തൊഴിലാളികൾ അപകടത്തിൽപെടുന്നത്​ കുറക്കാൻ ഇതുവഴി കഴിയുമെന്നാണ്​ വിലയിരുത്തൽ. മൺസൂൺ കാലത്ത് തീരക്കടലിൽ ഒഴുകുന്ന ചളി (മട്ടി) വളരെ നീളത്തിൽ കടലിൽ ചില ഭാഗങ്ങളിൽ അടിയാറുണ്ട്. കടൽ ശാന്തമാകുന്ന ഈ ഭാഗങ്ങളിൽ മീൻപിടിത്ത യാനങ്ങൾക്ക് നങ്കൂരമിടാൻ പ്രയാസമില്ല. ഇവിടെനിന്ന്​ കൂടുതൽ മീൻ ലഭിക്കാറുമുണ്ട്. ഈ പ്രതിഭാസമാണ് ചാകര. ജില്ലയിൽ ആറാട്ടുപുഴ മുതൽ കാട്ടൂർവരെ തീരക്കടലിലും തൃശൂർ ജില്ലയിലെ നാട്ടികയിലുമാണ് മൺസൂൺ കാലത്ത് ചാകര കൂടുതലായും കണ്ടുവരുന്നത്. ------ -ചിത്രം- ----------------- മെഡിക്കല്‍ ഓഫിസര്‍ നിയമനം ആലപ്പുഴ: ഭാരതീയ ചികിത്സ വകുപ്പിന്‍റെ കീഴില്‍ ജില്ല ആയുര്‍വേദ ആശുപത്രിയില്‍ നടപ്പാക്കുന്ന കൗമാരഭൃത്യം പദ്ധതിയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ മെഡിക്കല്‍ ഓഫിസറെ നിയമിക്കുന്നു. യോഗ്യത: അംഗീകൃത സര്‍വകലാശാലകളില്‍നിന്നോ, കേരളത്തിലെ സര്‍വകലാശാലകള്‍ അംഗീകരിച്ചതോ ആയ കൗമാരഭൃത്യം എം.ഡിയോടെ ബി.എ.എം.എസ് ബിരുദം. ടി.സി.എം.സി. രജിസ്ട്രേഷന്‍. പ്രായപരിധി 40. പേര്, വയസ്സ്​, ജനന ത്തീയതി, വിദ്യാഭ്യാസ യോഗ്യത, വിലാസം, തൊഴില്‍ പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, ആധാര്‍ കാര്‍ഡ് എന്നിവയുടെ അസ്സലും ഓരോ പകര്‍പ്പും ഒരു പാസ്​പോര്‍ട്ട് സൈസ് ഫോട്ടോയും കൊണ്ടുവരണം. ടൗണ്‍ സ്‌ക്വയറിന് സമീപം ഭാരതീയ ചികിത്സ വകുപ്പ് ജില്ല മെഡിക്കല്‍ ഓഫിസില്‍ 15ന് രാവിലെ 11ന് അഭിമുഖം നടക്കും. ഫോൺ: 0477-2252965.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story