Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Feb 2022 5:28 AM IST Updated On
date_range 6 Feb 2022 5:28 AM ISTഅരൂർ-കുമ്പളങ്ങി പാലം: തെളിവെടുപ്പ് എട്ടിന്
text_fieldsbookmark_border
എറണാകുളം ജില്ലയിലെ കുമ്പളങ്ങിയെയും ആലപ്പുഴ ജില്ലയിലെ അരൂരിനെയും ബന്ധിപ്പിക്കുന്ന കുമ്പളങ്ങി കെൽട്രോൺ പാലം വർഷങ്ങളായ സ്വപ്നപദ്ധതിയാണ് അരൂർ: തീരദേശ ഗ്രാമങ്ങളുടെ വികസനത്തിന് വഴിതുറന്ന് അരൂര്‍ കെല്‍ട്രോണ്‍-കുമ്പളങ്ങി പാലം യാഥാര്‍ഥ്യത്തിലേക്ക്. എറണാകുളം-ആലപ്പുഴ ജില്ലകളെ ബന്ധിപ്പിക്കുന്ന പാലം നിർമാണത്തിന്‍റെ ബഹുജന തെളിവെടുപ്പ് എട്ടിന് രാവിലെ 11 മുതൽ കുമ്പളങ്ങി കെൽട്രോൺ ഫെറിക്ക് സമീപം സെന്‍റ് ജോർജ് പഴങ്ങാട് പള്ളി ഹാളിൽ നടക്കും. സര്‍ക്കാറിന്‍റെ ആദ്യ ബജറ്റില്‍തന്നെ 45 കോടിയാണ് പാലത്തിനായി അനുവദിച്ചത്. രണ്ടുപതിറ്റാണ്ടായി ചെല്ലാനം, കുമ്പളങ്ങി പഞ്ചായത്തുകളെ ദേശീയപാതയുമായി എളുപ്പത്തില്‍ ബന്ധിപ്പിക്കാവുന്ന കെല്‍ട്രോണ്‍ പാലം നിര്‍മിക്കണമെന്ന ആവശ്യം ഉന്നയിച്ചിരുന്നു. ഇരു പഞ്ചായത്തുകളിലെ വിവിധ സംഘടനകളും മുറവിളി കൂട്ടി. കേരളത്തിന്റെ വാണിജ്യ തലസ്ഥാനം എന്നറിയപ്പെടുന്ന എറണാകുളം ജില്ലയിലെ കുമ്പളങ്ങിയെയും ആലപ്പുഴ ജില്ലയിലെ അരൂരിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന കുമ്പളങ്ങി കെൽട്രോൺ പാലം വർഷങ്ങളായ സ്വപ്നപദ്ധതിയാണ്. ഇന്ത്യ ഗവൺമെന്‍റിന്‍റെ മാതൃക ടൂറിസം ഗ്രാമങ്ങളിൽ ഒന്നായി തിരിച്ചറിഞ്ഞ കുമ്പളങ്ങിയും ദേശിയപാത കടന്നുപോകുന്ന അരൂരും തമ്മിലെ ബന്ധം ഇരു പ്രദേശത്തിന്‍റെയും സാമ്പത്തിക-സാംസ്കാരിക വാണിജ്യ മേഖലകളിൽ വൻ മുന്നേറ്റത്തിന് കാരണമാവും. ദേശീയ പാതയിലേക്കുള്ള കണക്ടിവിറ്റി മാതൃക ടൂറിസം ഗ്രാമമെന്ന നിലയിൽ കുമ്പളങ്ങിയെയും കൊച്ചിയെയും വികസനപാതയിൽ എത്തിക്കുന്നതോടൊപ്പം മറ്റ് ടൂറിസ സാധ്യതകളെയും ഉണർത്തും. നിലവിൽ കുമ്പളങ്ങിയിൽനിന്ന് ദേശീയപാത 66ലേക്കുള്ള ശരാശരി ദൂരം ഏകദേശം 15 കിലോമീറ്ററാണ്; നിർദ്ദിഷ്ട പാലത്തിന്‍റെ നിർമാണത്തോടെ ഇത് ലഘൂകരിക്കപ്പെടും. പാലത്തിന്‍റെ നിർമാണത്തിനായ് കുമ്പളങ്ങി വില്ലേജിൽ ഉൾപ്പെട്ട 0.2446 ഹെക്ടർ സ്ഥലവും അരൂർ വില്ലേജിൽ ഉൾപ്പെട്ട 0.1050 ഹെക്ടർ സ്ഥലവുമാണ് ഏറ്റെടുക്കേണ്ടിവരുന്നത്. ------ ചിത്രം അരൂർ-കുമ്പളങ്ങി ഫെറി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
