Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightആളുമാറി വായ്പ...

ആളുമാറി വായ്പ കുടിശ്ശിക നോട്ടീസ്: യുക്തമായി പരിഹരിക്കണമെന്ന് മനുഷ്യാവകാശ കമീഷൻ

text_fields
bookmark_border
ആലപ്പുഴ: ആളുമാറി വായ്പ കുടിശ്ശികക്ക് നോട്ടീസ് അയച്ച് പീഡിപ്പിച്ചെന്ന പരാതിയിൽ യുക്തമായ അടിയന്തര പരിഹാരം കാണണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ. തുറവൂർ സൗത്ത് സഹകരണ ബാങ്ക് സെക്രട്ടറിക്കും ചേർത്തല അസി.ജോ. രജിസ്ട്രാർക്കുമാണ് കമീഷൻ അംഗം വി.കെ. ബീനാകുമാരി നിർദേശം നൽകിയത്. പള്ളിത്തോട് മനക്കോടം സ്വദേശി മജീദാണ് പരാതി നൽകിയത്. മജീദിന്‍റെ പേരിലാണ് വായ്പ കുടിശ്ശിക നോട്ടീസ് ലഭിക്കുന്നത്. സഹകരണസംഘം (ചേർത്തല) അഡീ. രജിസ്ട്രാർ കമീഷനിൽ സമർപ്പിച്ച റിപ്പോർട്ടിൽ തുറവൂർ സൗത്ത് സഹകരണ ബാങ്കിന് തെറ്റ് പറ്റിയതാണെന്നും പരാതിക്കാരനായ മജീദിന് സ്വന്തം പേരിലോ ജാമ്യം നിന്ന വകയിലോ വായ്പ കുടിശ്ശികയില്ലെന്നും​ വ്യക്തമാക്കുന്നു. പരാതിക്കാരനുണ്ടായ ബുദ്ധിമുട്ടിൽ അഡീ. രജിസ്ട്രാർ ഖേദം പ്രകടിപ്പിച്ചു. എന്നാൽ, നോട്ടീസിന്‍റെ പേരിൽ തനിക്ക് കുടുംബവുമായി വഴക്കിടേണ്ടി വന്നതായും ഇപ്പോൾ വാടകവീട്ടിലാണ് താമസിക്കുന്നതെന്നും പരാതിക്കാരൻ അറിയിച്ചു. ആദ്യ നോട്ടീസ് ലഭിച്ചപ്പോൾ തന്നെ പരാതിക്കാരൻ ബാങ്ക് സെക്രട്ടറിയെ കണ്ടിരുന്നു. എന്നാൽ, കള്ള ഒപ്പിട്ടതായി ആരോപിച്ച് സെക്രട്ടറി വീണ്ടും കുടിശ്ശിക നോട്ടീസ് അയച്ചു. മാനസികമായും സാമ്പത്തികമായും കഷ്ടനഷ്ടങ്ങൾക്ക് കാരണമായ തെറ്റ് ഇപ്പോഴും പരിഹരിച്ചിട്ടില്ലെന്ന് കമീഷൻ കണ്ടെത്തി. ---------- അർബുദദിനം: കാൻസെൽഫി കാമ്പയിന്​ തുടക്കം ആലപ്പുഴ: ജീവിതശൈലിയും ആഹാരരീതികളും അർബുദം പ്രതിരോധിക്കുന്നതില്‍ ഏറെ പ്രധാനമാണെന്ന് കലക്ടര്‍ എ. അലക്സാണ്ടര്‍. ലോക അർബുദ ദിനാചരണത്തോടനുബന്ധിച്ച് ജില്ലയില്‍ ആരോഗ്യവകുപ്പ് തുടക്കം കുറിച്ച കാന്‍സെല്‍ഫി കാമ്പയിന്‍ ഉദ്ഘാടനം ​ചെയ്യുകയായിരുന്നു അദ്ദേഹം. രോഗം വരാതിരിക്കാൻ സ്വീകരിക്കേണ്ട മുന്‍കരുതലുകളെക്കുറിച്ച് എല്ലാവരും ബോധവാന്മാരാകണം. പരിശോധനയിലൂടെ ലക്ഷണങ്ങള്‍ തിരിച്ചറിഞ്ഞ് നേരത്തേ ചികിത്സ ഉറപ്പാക്കുന്നതും പ്രധാനമാണ്. ഇതിനുള്ള ഫലപ്രദമായ ഇടപെടലാണ് കാന്‍സെല്‍ഫി കാമ്പയിന്‍ -അദ്ദേഹം പറഞ്ഞു. കാന്‍സെല്‍ഫി കാമ്പയിന്‍റെ ലോഗോ പ്രകാശനം കലക്ടറും ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. ജമുന വര്‍ഗീസും ചേര്‍ന്ന് നിര്‍വഹിച്ചു. 'അർബുദ പ്രതിരോധത്തില്‍ ഭക്ഷണത്തിനുള്ള പങ്ക്' വിഷയത്തില്‍ പ്രത്യേക വിഡിയോ പ്രദര്‍ശനവും അവതരണവും നടത്തി. ജീവിതശൈലീ രോഗനിയന്ത്രണ പരിപാടിയുടെ നോഡല്‍ ഓഫിസര്‍ ഡോ. അനു വര്‍ഗീസ്, ജില്ല ആർ.സി.എച്ച് ഓഫിസർ ഡോ. എസ്.ആര്‍. ദിലീപ് കുമാര്‍, മാസ് മീഡിയ ഓഫിസർ പി.എസ്. സുജ, പ്രോഗ്രാം ഓഫിസര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ------- APL CANCER ആരോഗ്യവകുപ്പ് ജില്ലയിൽ സംഘടിപ്പിക്കുന്ന കാന്‍സെല്‍ഫി കാമ്പയിന്‍റെ ലോഗോ കലക്ടർ എ. അലക്സാണ്ടറും മെഡിക്കൽ ഓഫിസർ ഡോ. ജമുന വർഗീസും ചേർന്ന് പ്രകാശനം ചെയ്യുന്നു ------- 2610 പേര്‍ക്ക് കോവിഡ് ആലപ്പുഴ: ജില്ലയില്‍ 2610 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 2478 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 20 ആരോഗ്യപ്രവര്‍ത്തകര്‍ രോഗബാധിതരായി. 112 രോഗികളുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 2205 പേര്‍ രോഗമുക്തരായി. നിലവില്‍ 18674 പേര്‍ ചികിത്സയില്‍ കഴിയുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story