Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightസൈക്കിളിങ് ടീമിനെ...

സൈക്കിളിങ് ടീമിനെ കൃഷ്ണയും ലെനയും നയിക്കും

text_fields
bookmark_border
ആലപ്പുഴ: സംസ്ഥാന ഒളിമ്പിക്സിൽ പങ്കെടുക്കാനുള്ള സൈക്ലിങ് ടീമിനെ തെരഞ്ഞെടുത്തു. കെ.എ. ആദർശ്, കെ. അജിൻ കൃഷ്ണ, എസ്. അജയ്, എബി ബാബു, അരുൺ കുമാർ എന്നിവരടങ്ങിയ പുരുഷ ടീമിനെ കൃഷ്ണ സനൽ നയിക്കും. വനിത ടീമിനെ നയിക്കുന്നത് ജില്ല ചാമ്പ്യനായ ലെന എലിസബത്ത് കോരയാണ്. ആലപ്പുഴ സൈക്ലിങ് ക്ലബിൽനിന്നാണ് ലെന ജില്ല മത്സരത്തിൽ പങ്കെടുത്തത്. അമൃത എസ്. പൈ, എസ്. ശ്രീലക്ഷ്മി, ടി.എ. സയനോര എന്നിവരാണ് മറ്റ്‌ സൈക്ലിസ്റ്റുകൾ. പുരുഷ ടീമിന്‍റെ കോച്ചായി എൻ. ശിവകുമാറും മാനേജറായി സീനമോളും ചുമതലയേറ്റു. ഏറ്റവും മികച്ച സൈക്ലിസ്റ്റുകളാണ് ആലപ്പുഴ ജില്ല ടീമിൽ ഇടംനേടിയിരിക്കുന്നതെന്ന് ഒളിമ്പിക് അസോസിയേഷൻ സെക്രട്ടറി സി.ടി. സോജി അറിയിച്ചു. ----- photos : apl sprots krishna sanal apl sports lena elizebath
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story