Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Feb 2022 5:33 AM IST Updated On
date_range 5 Feb 2022 5:33 AM ISTഅതിർത്തിചിറ വിനോദ സഞ്ചാര പദ്ധതി: ദുരൂഹതയുടെ തുരുത്തായി; കോടികൾ പാഴാകുന്നു
text_fieldsbookmark_border
leeeeeead package ഒരുപതിറ്റാണ്ട് മുമ്പ് തുടങ്ങിയ പദ്ധതി ഇഴയുന്നതിന് പിന്നിൽ രാഷ്ട്രീയ കാരണങ്ങളും കായംകുളം: ദേശീയപാതയോരത്ത് കോടികൾ മുടക്കിയ അതിർത്തിചിറ സാംസ്കാരിക വിനോദ സഞ്ചാര കേന്ദ്രം 'മാഫിയ സങ്കേതമായി' തീർന്നതിൽ അമർഷം പുകയുന്നു. മാലിന്യനിക്ഷേപ കേന്ദ്രമായിരുന്ന കാലത്തുപോലും ഇല്ലാതിരുന്ന അസമാധാനമാണ് ഈ പ്രദേശത്തിപ്പോൾ. ജനങ്ങളുടെ സ്വസ്ഥ ജീവിതമാണ് 'വികസന പദ്ധതി' വന്നതിലൂടെ നഷ്ടമായത്. അക്കാലത്ത് മാലിന്യത്തിന്‍റെ ദുർഗന്ധം മാത്രം സഹിച്ചിരുന്നവർ ഇപ്പോൾ ലഹരി മാഫിയ സംഘങ്ങളുടെ വരെ ഭീഷണികളെ അതിജീവിക്കേണ്ടി വരികയാണ്. കൃഷ്ണപുരം കൊട്ടാരത്തിന്‍റെ ഭാഗമായിരുന്ന അതിർത്തിചിറ ആകർഷകമായ സാംസ്കാരിക വിനോദ കേന്ദ്രമായി മാറുന്നത് ഏറെ പ്രതീക്ഷകളാണ് നാടിന് നൽകിയത്. ഒരുപതിറ്റാണ്ട് മുമ്പ് തുടങ്ങിയ പദ്ധതി ഇഴഞ്ഞും മുറിഞ്ഞുമാണ് മുന്നോട്ടുപോകുന്നത്. പദ്ധതി യാഥാർഥ്യമാകാത്തതിന് പിന്നിൽ രാഷ്ട്രീയ കാരണങ്ങളുണ്ടെന്ന ചർച്ചയും സജീവമാണ്. പാർക്ക്, നീന്തൽ കുളങ്ങൾ, ചുറ്റും കൽപടവുകൾ, കോട്ടേജുകൾ, പെഡൽബോട്ട് ജെട്ടി, ബോട്ടുകൾ, നടപ്പാത, സൈക്കിളിങ് ട്രാക്ക്, കഫേറ്റ് ഏരിയ, ഐസ്ക്രീം പാർലർ, ലാന്റ്സ്കേപ്പിങ്, അലങ്കാര ദീപങ്ങൾ എന്നിവയടക്കം പദ്ധതിയാണ് വിഭാവനം ചെയ്തത്. ചതുപ്പായിരുന്ന അതിർത്തിച്ചിറ 50 ലക്ഷം രൂപ ചെലവഴിച്ചാണ് കരഭൂമിയാക്കിയത്. പിന്നീട് വികസനത്തിനായി കോടികളും ചെലവഴിച്ചു. ഇതിന് സമീപത്ത് തന്നെ ശങ്കർ സ്മാരക ദേശീയ കാർട്ടൂൺ മ്യൂസിയവും യാഥാർഥ്യമായി. അതിർത്തിച്ചിറയിൽ കോടികൾ മുടക്കി ഓപൺ എയർ ഓഡിറ്റോറിയം, ഗ്രന്ഥശാല എന്നിവ സ്ഥാപിച്ചുവെങ്കിലും പ്രവർത്തനം തുടങ്ങാനായില്ല. സ്റ്റേഡിയവും കുളത്തിന്‍റെ പരിസരവും കാടുകയറിയതോടെ സാമൂഹിക വിരുദ്ധർ കൈയടക്കി. വിജനമായ കെട്ടിടങ്ങളും തടാക പരിസരവും വൈദ്യുതി വിളക്കുകൾ പ്രകാശിക്കാത്തതും ഇവർക്ക് സൗകര്യം ഒരുക്കുന്നു. പിന്നീട് ലഹരി മാഫിയയുടെ സങ്കേതമായും മാറി. രാത്രികാലം അനാശാസ്യ ഇടപാടുകളുടെ കേന്ദ്രമാണിപ്പോഴിവിടം. കഞ്ചാവ് സംഘങ്ങളുടെ ഏറ്റുമുട്ടൽ പതിവ് സംഭവങ്ങളായി. ലോറികളും വാഹനങ്ങളും നിഗൂഢലക്ഷ്യത്തോടെ പാർക്ക് ചെയ്യാൻ തുടങ്ങി. ഇതിനെ ശരിയായ നിലയിൽ തടയിടുന്നതിൽ പൊലീസിനും വീഴ്ച സംഭവിച്ചു. ----- പദ്ധതി യാഥാർഥ്യമാകുമോ പദ്ധതി യാഥാർഥ്യമായിരുന്നുവെങ്കിൽ വിനോദ സഞ്ചാര വികസന രംഗത്ത് വൻ നേട്ടം സൃഷ്ടിക്കുന്നതായി മാറുമായിരുന്നു. 2019 ഫെബ്രുവരി 25ന് മുഖ്യമന്ത്രി പിണറായി വിജയനാണ് ഇവിടത്തെ കെട്ടിടങ്ങൾ ഉദ്ഘാടനം ചെയ്തത്. 4.18 ഏക്കർ സ്ഥലമാണ് വികസനം പ്രതീക്ഷിച്ച് നഗരസഭ സർക്കാറിന് കൈമാറിയത്. 17 കോടിയോളം രൂപ നിർമാണങ്ങൾക്കായി ഇതിനോടകം ചെലവഴിച്ചു. വകുപ്പുകൾ തമ്മിൽ ഏകോപനമില്ലായ്മയും ലക്ഷ്യബോധമില്ലാതിരുന്നതുമാണ് തിരിച്ചടിയായത്. കൃഷ്ണപുരം കൊട്ടാരം, കാർട്ടൂർ മ്യൂസിയം, തോട്ടവിളഗവേഷണ കേന്ദ്രം എന്നിവ ഇതിന്‍റെ സമീപത്താണ് പ്രവർത്തിക്കുന്നത്. ദക്ഷിണ കാശി എന്നറിയപ്പെടുന്ന ഓച്ചിറ പരബ്രഹ്മ ക്ഷേത്രം, അഴീക്കൽ ബീച്ച് തുടങ്ങിയവയുമായി കോർത്തിണക്കി വിനോദ സഞ്ചാര മേഖല വികസിപ്പിക്കാനും കഴിയും. ഈ സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിലാണ് വീഴ്ച സംഭവിച്ചത്. കഴിഞ്ഞ ദിവസം കുളത്തിൽ യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയതോടെ അതിർത്തിച്ചിറയുടെ വികസനം വീണ്ടും ചർച്ചയാകുകയാണ്. പദ്ധതി പാതിവഴിയിൽ മുടങ്ങിയതിന് കാരണം വിശദീകരിക്കാൻ അധികൃതർക്കും കഴിയുന്നില്ല. നഗരസഭയും എം.എൽ.എയും സർക്കാറും ഒരേ മുന്നണിയുടെ ഭാഗമായിട്ടും സാങ്കേതിക കുരുക്കുകൾ അഴിച്ച് പദ്ധതി യാഥാർഥ്യമാക്കുന്നതിൽ തടസ്സം എന്തെന്ന് വ്യക്തമാകുന്നില്ല. --------------------- വാഹിദ് കറ്റാനം ---------- ചിത്രങ്ങൾ apl kayamkulam 1 കൃഷ്ണപുരം അതിർത്തിച്ചിറ സാംസ്കാരിക കേന്ദ്രം ------ apl kayamkulam nasar എസ്. അബ്ദുൽ നാസർ ------- apl kayamkulam shafi കായംകുളം സ്റ്റേഷൻ ഹൗസ് ഓഫിസർ വൈ. മുഹമ്മദ് ഷാഫി ---------- apl sasikala: കായംകുളം നഗരസഭ ചെയർപേഴ്സൻ പി. ശശികല
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story