Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Feb 2022 5:33 AM IST Updated On
date_range 5 Feb 2022 5:33 AM ISTമകന്റെ വിവാഹത്തലേന്ന് കാരുണ്യം വഴിഞ്ഞൊഴുകി
text_fieldsbookmark_border
നിർധന കുടുംബത്തിന് വീടുവെക്കാൻ സ്ഥലം നൽകി ഓട്ടോകുടുംബം അമ്പലപ്പുഴ: മകന്റെ വിവാഹത്തലേന്ന് വാടകവീട്ടിൽ കഴിയുന്ന കുടുംബത്തിന് സൗജന്യമായി വീടുവെക്കാൻ സ്ഥലം കൊടുത്ത് ഒരു ഓട്ടോ കുടുംബം. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് 13ാം വാർഡിൽ വൈ.എം.എ ഷുക്കൂർ തന്‍റെ പേരിലെ 13 സൻെറിൽ നിന്നാണ് അയൽ വീട്ടിൽ വാടകക്ക് താമസിക്കുന്ന നിർധന കുടുംബത്തിന് മൂന്ന് സൻെറ് സ്ഥലം നൽകുന്നത്. അർബുദം ബാധിച്ച് വർഷങ്ങളോളം ചികിത്സ നടത്തി കിടപ്പാടം പോലും വിൽക്കേണ്ടിവന്ന വൃദ്ധമാതാവിനും യുവതിയായ മകൾക്കും, ഷുക്കൂർ ശനിയാഴ്ച ഭൂമിയുടെ രേഖകൾ കൈമാറും. ഞായറാഴ്ചയാണ് ഷുക്കൂറിന്റെ മകൻ മുഹമ്മദ് ഷഫീഖിന്‍റെ വിവാഹം. സ്ത്രീധനം വാങ്ങാതെ ആർഭാടങ്ങൾ ഒഴിവാക്കി കമ്പിവളപ്പിലെ മസ്ജിദിലാണ് മിന്നുകെട്ട്. ചികിത്സക്കായി കിടപ്പാടം നഷ്ടപ്പെട്ട കുടുംബം ഒരു വർഷമായി ഷുക്കൂറിന്‍റെ അയൽവീട്ടിലാണ് താമസം. ഇവരുടെ ഒരു ബന്ധുവാണ് വാടക നൽകുന്നത്. ഇവരുടെ മരുന്നും വീട്ടുചെലവും ഷുക്കൂറാണ് നടത്തുന്നത്. വിവരമറിഞ്ഞെത്തുന്ന കാരുണ്യമതികളുടെ കൈത്താങ്ങും ഇടക്ക് ലഭിക്കാറുണ്ട്. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലാണ് ചികിത്സ. ഇവരെ ആശുപത്രിയിൽ എത്തിക്കുന്നതും തിരിച്ച് കൊണ്ടുവരുന്നതും ഷുക്കൂറിന്‍റെ ഓട്ടോയിലാണ്. കോവിഡ് മഹാമാരിയുടെ പിടിയിലായതോടെ ഓട്ടോ റിക്ഷയുടെ വായ്പ തിരിച്ചടവ് മുടങ്ങി. കുടിശ്ശിക വരുത്തിയതോടെ വാഹനം നഷ്ടപ്പെടുമെന്ന അവസ്ഥയിലാണ് ഈ കുടുംബവും. ഇതിനിടയിലാണ് സൻെറിന് രണ്ടര ലക്ഷം രൂപ വിലവരുന്ന സ്ഥലം ഇവർ സൗജന്യമായി നൽകുന്നത്. ഇവർക്കൊരു വീട് വെച്ച് നൽകുന്നതും പരിഗണനയിലുണ്ട്. മറ്റുള്ളവരുടെ സഹായത്താൽ അതും ചെയ്യുമെന്നാണ് അദ്ദേഹം പറയുന്നത്. കാക്കാഴം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ആശ്രയ ചാരിറ്റബിൾ സൊസൈറ്റിയുടെ സെക്രട്ടറി കൂടിയാണ് ഷുക്കൂർ. സൊസൈറ്റിയുടെ നേതൃത്വത്തിൽ ഒരു നിർധനകുടുംബത്തിന് വീടുവെച്ച് നൽകിയിട്ടുണ്ട്. നിരവധിപേർക്ക് ചികിത്സാധനസഹായവും നൽകിവരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
