Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightപെൺകുട്ടികളുടെ മജ്ജ...

പെൺകുട്ടികളുടെ മജ്ജ മാറ്റിവെക്കൽ; ചികിത്സ സഹായം കൈമാറി

text_fields
bookmark_border
പെൺകുട്ടികളുടെ മജ്ജ മാറ്റിവെക്കൽ; ചികിത്സ സഹായം കൈമാറി
cancel
മാന്നാർ: മൂന്ന് പെൺകുട്ടികളുടെ മജ്ജ മാറ്റിവെക്കൽ ശസ്ത്രക്രിയക്കായി മാന്നാർ പഞ്ചായത്തിന്റെ നേതൃത്വത്തിൽ സമാഹരിച്ച് തുക കൈമാറി. കുട്ടമ്പേരൂർ ഒൻപതാം വാർഡിൽ മുട്ടേൽ, കരിയിൽ കിഴക്കേതിൽ ഗോപിക്കുട്ടൻ -സരസ്വതി ദമ്പതിമാരുടെ മക്കളായ അഞ്ജന (18), ആർദ്ര(13), ഹോമിയോ ആശുപത്രി പതിനാറാം വാർഡിൽ കുന്നുതറയിൽ രതീഷ് -വിദ്യ ദമ്പതിമാരുടെ മകൾ നിഹ (9) എന്നിവരുടെ ചികിത്സക്ക്​ സമാഹരിച്ച് 24,00,029 രൂപയാണ് മൂന്ന് പെൺകുട്ടികൾക്കായി വീതിച്ചു നൽകിയത്. നിഹയുടെ മാതാപിതാക്കൾക്ക് പ്രസിഡന്റ് ടി.വി. രത്‌നകുമാരിയും അഞ്ജന, ആർദ്ര എന്നീ കുട്ടികളുടെ സഹായം വൈസ് പ്രസിഡന്റ് സുനിൽ ശ്രദ്ദേയവും ആരോഗ്യ - വിദ്യാഭ്യാസ സ്ഥിരംസമിതി ചെയർപേഴ്‌സൻ വത്സല ബാലകൃഷ്ണനും കൈമാറി. ജനപ്രതിനിധികളായ ബി.കെ പ്രസാദ് , അനിൽ അമ്പിളി, സലിം പടിപ്പുരയ്ക്കൽ, ശാലിനി രഘുനാഥ്, മധു പുഴയോരം, വി.ആർ. ശിവ പ്രസാദ് തുടങ്ങിയവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story