Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightകുഡോ ചാമ്പ്യൻഷിപ്;...

കുഡോ ചാമ്പ്യൻഷിപ്; അനന്തുവിന് പങ്കെടുക്കണം

text_fields
bookmark_border
ചാരുംമൂട്: കുഡോ ദേശീയ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ അനന്തുകൃഷ്ണന് (22) സുമനസ്സുകളുടെ സഹായം വേണം. ഈ മാസം 11ന് ഹിമാചൽ പ്രദേശിലാണ് മത്സരം. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബാംഗമായ അനന്തു പരിശീലനത്തിനടക്കം ചെലവുകൾ സ്വന്തമായാണ് ക​ണ്ടെത്തുന്നത്. ജൂഡോ വിഭാഗത്തിൽ പെടുന്ന വ്യക്തിഗത ഇനമാണ് കുഡോ. കായംകുളം എം.എസ്.എം കോളജിലെ ബിരുദ പഠനത്തിനിടെ കഴിഞ്ഞ വർഷം കേരള യൂനിവേഴ്സിറ്റി ബോക്സിങ് ചാമ്പ്യൻഷിപ് 49 കിലോ വിഭാഗത്തിൽ രണ്ടാം സ്ഥാനവും 2020 ൽ വുഷേ ചാമ്പ്യൻഷിപ് 48 കിലോ വിഭാഗത്തിൽ ഒന്നാം സ്ഥാനവും നേടിയിരുന്നു. പത്തനംതിട്ട ജില്ല ഒളിമ്പിക് ചാമ്പ്യൻഷിപ്പിൽ പങ്കെടുത്ത് സംസ്ഥാന ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. മാവേലിക്കര -താമരക്കുളം പഞ്ചായത്ത് കിഴക്കേമുറി നാലുതുണ്ടിൽ പടീറ്റതിൽ കൊച്ചുകൃഷ്ണന്റെ മകനാണ്. ഫോൺ: 6282009230, 9656321874. --------- ഫോട്ടോ: അനന്തുകൃഷ്ണൻ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story