Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightകുത്തഴിഞ്ഞ് തുറവൂർ...

കുത്തഴിഞ്ഞ് തുറവൂർ മൃഗാശുപത്രി; പ്രവർത്തനം അവതാളത്തിൽ

text_fields
bookmark_border
ചികിത്സയും മരുന്നും ലഭിക്കുന്നില്ലെന്ന് ഗ്രാമസഭകളിൽ പരാതി തുറവൂർ: ജനങ്ങൾക്ക് ഉപകാരവും പ്രയോജനവും ഇല്ലാതെ തുറവൂർ പഞ്ചായത്തിന് കീഴിൽ ആലക്കാപറമ്പിൽ പ്രവർത്തിക്കുന്ന മൃഗാശുപത്രി മാറി. രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് ഒരു മണി വരെയും ഉച്ചകഴിഞ്ഞ് 2 മുതൽ 3 മണി വരെയും പ്രവർത്തന സമയം എന്ന് എഴുതി വെച്ചിട്ടുണ്ടെങ്കിലും ഉദ്യോഗസ്ഥർ രാവിലെ 11 മണിക്ക് എത്തി രണ്ടു മണിക്ക് മുമ്പ് അടച്ചു പൂട്ടും. ഫോണിൽ ബന്ധപ്പെട്ടാൽ കിട്ടാറില്ല. ആശുപത്രിയിൽ അന്വേഷിച്ചാൽ ഡോക്ടർ ഉൾപ്പെടെയുള്ളവർ ഫീൽഡിലാണെന്ന സ്ഥിരം പല്ലവി. മൃഗങ്ങളുടെ ചികിത്സക്ക്​ വൻതുക കൈക്കൂലിയായി വാങ്ങുന്നെന്ന പരാതി ഉയർന്നതിനെ തുടർന്ന് വിജിലൻസ് വിഭാഗം കഴിഞ്ഞ ദിവസം പരിശോധന നടത്തി ഉദ്യോഗസ്ഥർക്കെതിരെ നടപടിക്ക് ശിപാർശ ചെയ്തിരുന്നു. മൃഗങ്ങളെയും കൊണ്ട്​ ക്ഷീരകർഷകർ ഉൾപ്പെടെ ചികിത്സയ്ക്കെത്തുമ്പോൾ തട്ടിക്കയറി അപമര്യാദയായി പെരുമാറുന്നതും ആശുപത്രിയിൽനിന്ന് ഇറക്കി വിടുന്നതും പതിവ് സംഭവങ്ങളാണ്. ജനങ്ങളോട് മാന്യമായി പെരുമാറണമെന്ന് നിർദേശം നൽകിയിട്ടും അനുസരിക്കുന്നില്ലെന്ന് പഞ്ചായത്ത് അധികൃതർ പറയുന്നു. എറണാകുളം ജില്ലയിൽ താമസക്കാരനായ ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർക്ക് എതിരെ വ്യാപകമായ പരാതി ഉയർന്നിരിക്കുകയാണ്. അരുമമൃഗങ്ങളുമായി എത്തുന്നവർക്ക് ആവശ്യത്തിന് ചികിത്സയും മരുന്നും ലഭിക്കുന്നില്ലെന്ന് ഗ്രാമസഭകളിൽ നിന്നും പരാതി വന്നിരുന്നു. ---------- പടം : പകൽ അടഞ്ഞുകിടക്കുന്ന തുറവൂർ മൃഗാശുപത്രി
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story