Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Feb 2022 5:40 AM IST Updated On
date_range 4 Feb 2022 5:40 AM ISTകട ആക്രമണം; യുവാവ് അറസ്റ്റിൽ
text_fieldsbookmark_border
മാരാരിക്കുളം: തിരുവിഴയിൽ സ്റ്റേഷനറി കട ആക്രമിച്ച കേസിൽ ഒളിവിലിരുന്ന തിരുവിഴ സ്വദേശി കിരണിനെ (26) കോട്ടയം തിരുവഞ്ചൂരിലെ ബന്ധു വീട്ടിൽനിന്ന് മാരാരിക്കുളം പൊലീസ് പിടികൂടി. തിരുവിഴ ക്ഷേത്രത്തിന് സമീപം തിരുവിഴ സ്വദേശി പ്രദീപ് കുമാറിന്റെ സ്റ്റേഷനറി കട ആക്രമിച്ചെന്നാണ് കേസ്. ജനുവരി ഒമ്പതിന് രാത്രിയാണ് സംഭവം. കടയിൽ കയറി കമ്പ്യൂട്ടറും മറ്റു സാധനങ്ങളും നശിപ്പിച്ച് 70,000 രൂപയുടെ നഷ്ടം വരുത്തിയിരുന്നു. മാരാരിക്കുളം ഇൻസ്‌പെക്ടർ എസ്. രാജേഷ്, എസ്.ഐ ജാക്‌സൺ, സിവിൽ ഓഫിസർമാരായ വിനീഷ്, ബിപിൻ, ജഗദീഷ് എന്നിവരാണ് പ്രതിയെ പിടികൂടിയത്. ആലപ്പുഴ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഇയാളെ റിമാൻഡ് ചെയ്തു. ------- പടം:പ്രതി. apl mny prathi arastil കിരൺ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story