Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Feb 2022 5:35 AM IST Updated On
date_range 4 Feb 2022 5:35 AM ISTവാടക വാഹനങ്ങൾ മറിച്ചുവിൽപന: യുവാവ് അറസ്റ്റിൽ
text_fieldsbookmark_border
കായംകുളം: വാടകക്ക് എടുത്ത വാഹനങ്ങൾ മറിച്ചുവിറ്റ കേസിൽ മൂന്നാം പ്രതി ചേരാവള്ളി സിയാദ് മൻസിലിൽ അബ്ദുൽ വാഹിദ് (46) അറസ്റ്റിൽ. കീരിക്കാട് കണ്ണമ്പള്ളിഭാഗം വേലിയയ്യത്ത് വീട്ടിൽ ഇല്യാസ് കുഞ്ഞിന്‍റെ ക്വാളിസ് വാഹനം വാടകക്ക് എടുത്ത് പുതിയകാവ് ചിറ്റുമൂലയിലെ മറ്റൊരാൾക്ക് പണയം വെച്ച് 1.35 ലക്ഷം രൂപ കൈപ്പറ്റിയെന്നാണ് കേസ്. രണ്ടാം പ്രതി ചേരാവള്ളി കളീക്കൽ പുത്തൻ വീട്ടിൽ അബ്ദുൽ റഷീദ് നേരത്തേ പിടിയിലായിരുന്നു. ഒന്നാം പ്രതിയായ കായംകുളം എം.എസ്.എം സ്കൂളിന് സമീപം പട്ടന്‍റയ്യത്ത് വീട്ടിൽ മുഹമ്മദ് സഫിയാൻ ഒളിവിലാണ്. കായംകുളം ഭാഗത്തുനിന്ന് വാഹനങ്ങൾ വാടകക്ക് എടുത്ത് പത്തനാപുരം, കരുനാഗപ്പള്ളി എന്നിവിടങ്ങളിൽ പണയം വെച്ചത് ഉൾപ്പെടെ നിരവധി പരാതികൾ ഇവർക്കെതിരെയുണ്ട്. ഉടമയറിയാതെ വ്യാജവിൽപന കരാറുണ്ടാക്കിയാണ് തട്ടിപ്പ് നടത്തുന്നത്. കായംകുളം ഡിവൈ.എസ്.പി അലക്സ് ബേബിക്ക് കിട്ടിയ രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ സി.ഐ മുഹമ്മദ് ഷാഫി, എസ്.ഐ ശ്രീകുമാർ, പൊലീസുകാരായ വിഷ്ണു, ദീപക്, ഷാജഹാൻ, ശരത് എന്നിവരാണ് അറസ്റ്റ് ചെയ്തത്. കായംകുളം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ------- ചിത്രംAPLKY5CRAIM
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
