Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Feb 2022 5:31 AM IST Updated On
date_range 4 Feb 2022 5:31 AM ISTകോവിഡ് പരിശോധനഫലം മാറിമറിയുന്നു
text_fieldsbookmark_border
അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിക്ക് സമീപത്തെ വിവിധ ലാബുകളിൽ കോവിഡ് പരിശോധനഫലം വ്യത്യസ്തം. കഴിഞ്ഞ ദിവസം കാക്കാഴം താഴ്ചയിൽ അലിയ മൻസിൽ അലി ഹസൻ നിസാർ വിദേശത്ത് പോകുന്നതിന് ഇവിടെ ഒരു ലാബിൽ സാമ്പിൾ നൽകി. പരിശോധനഫലം പോസിറ്റിവായതോടെ വിമാന ടിക്കറ്റ് റദ്ദാക്കി. സംശയത്തെ തുടർന്ന് സമീപത്തെ മറ്റൊരു ലാബിൽ നടത്തിയ പരിശോധനയിൽ ഫലം നെഗറ്റിവായി. ഇതേ അനുഭവം നിരവധി പേർക്കുണ്ടായി. ഒരു ലാബിൽതന്നെ നടത്തിയ കോവിഡ് പരിശോധനയിൽ രണ്ട് വ്യത്യസ്ത ഫലങ്ങളും ലഭിച്ചിരുന്നു. മണിക്കൂറുകളുടെ മാത്രം വ്യത്യാസത്തിലാണ് പരിശോധനഫലം മാറിമറിയുന്നത്. പരിചയ സമ്പന്നരല്ലാത്ത ജീവനക്കാർ ഇത് കൈകാര്യം ചെയ്യുന്നതാണ് പ്രശ്നമെന്നാണ് ആക്ഷേപം. വണ്ടാനം മെഡിക്കൽ കോളജ് പരിസരത്തെ ചില ലാബുകളിൽ കോവിഡ് പരിശോധനഫലം തെറ്റായി വരുന്നത് അന്വേഷിക്കണമെന്ന് പി.ഡി.പി അമ്പലപ്പുഴ നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ഇതിനെതിരെ ആരോഗ്യമന്ത്രിക്ക് പരാതി നൽകുമെന്ന് പ്രസിഡന്‍റ് സുനീർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story