Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Feb 2022 5:31 AM IST Updated On
date_range 4 Feb 2022 5:31 AM ISTകോവിഡിനിടെ കുടിവെള്ളപ്രശ്നം മറന്നു
text_fieldsbookmark_border
p2 lead package ഇക്കുറി ആലപ്പുഴയുടെ ദാഹം നേരത്തെ; പണം കൊടുത്തുവാങ്ങണം കുടിവെള്ളം ആലപ്പുഴ: പുതുവർഷം ഒരുമാസം പിന്നിട്ടതേയുള്ളൂ, വേനൽ കനക്കുംമുമ്പേതന്നെ ജില്ലയിലെ പല പ്രദേശങ്ങളും രൂക്ഷമായ ശുദ്ധജല ക്ഷാമത്തിലായി. പണംകൊടുത്ത് വെള്ളം വാങ്ങേണ്ട ഗതികേടിലാണ് ഒട്ടേറെ കുടുംബങ്ങൾ. കോവിഡ് പ്രതിരോധത്തിന്റെ തിരക്കിലായ തദ്ദേശസ്ഥാപനങ്ങളാകട്ടെ ജലക്ഷാമ പരിഹാര നടപടികൾ വേഗത്തിലാക്കാൻ കഴിയാത്തത്ര പ്രതിസന്ധിയിലും. അടുത്തനാൾ വരെ ജലസമൃദ്ധമായിരുന്ന പ്രദേശങ്ങളിൽപോലും വരൾച്ച പടരുകയാണ്. ഇനി ടാങ്കറുകളിൽ എത്തുന്ന വെള്ളത്തിനായി കാത്തിരിക്കണം ഇവിടത്തുകാർ. വരൾച്ചബാധിത പ്രദേശമായി സർക്കാർ പ്രഖ്യാപിക്കാത്തതിനാൽ വെള്ളമെത്തിക്കുന്നതിന് ഫണ്ട് അനുവദിക്കാൻ കലക്ടർക്ക് കഴിയില്ല. തൽക്കാലം തദ്ദേശസ്ഥാപനങ്ങൾ സ്വന്തം പണം ഉപയോഗിച്ച് പരിഹാരം കാണണം. ജലക്ഷാമം പരിഹരിക്കാൻ ഫെബ്രുവരിയിൽ മന്ത്രിമാരുടെ നേതൃത്വത്തിൽ യോഗം ചേരുന്ന പതിവുണ്ട്. ഇത്തവണ തീരുമാനമായിട്ടില്ല. ജലവിതരണം നടത്തുന്ന വാഹനങ്ങളിൽ ജി.പി.എസ് ഘടിപ്പിക്കാന്‍ കുറഞ്ഞ നിരക്ക് അംഗീകരിച്ചതും കുട്ടനാട്ടിൽ വെള്ളം വിതരണം ചെയ്യാൻ ബോട്ടുകളുടെയും യന്ത്രവത്കൃത വള്ളങ്ങളുടെയും നിരക്കു നിശ്ചയിക്കാൻ ടെൻഡർ ക്ഷണിച്ചതുമാണ് ഇതുവരെയുള്ള പ്രധാന നടപടി. ------ കുട്ടനാടും തീരദേശവും ഒരുപോലെ ഉയർന്ന പ്രദേശങ്ങളുള്ള കിഴക്കൻ മേഖലയിൽ മാത്രമല്ല, ജലസമൃദ്ധമായ കുട്ടനാട്ടിലും തീരദേശത്തുമൊക്കെ ശുദ്ധജല ലഭ്യത കുറയുകയോ ഇല്ലാതാകുകയോ ചെയ്തിട്ടുണ്ട്. ഉപ്പുരസമുള്ളതിനാൽ കിണർവെള്ളം ഉപയോഗിക്കാൻ കഴിയുന്നില്ല. മറ്റു ജില്ലകളിൽനിന്ന് വാഹനങ്ങളിൽ വിൽപനക്ക് എത്തിക്കുന്ന വെള്ളമാണ് ഇവരുടെ ആശ്രയം. ഇപ്പോഴും ജല അതോറിറ്റിയുടെ വെള്ളം കിട്ടാത്ത സ്ഥലങ്ങൾ നീലംപേരൂർ, കാവാലം, പുളിങ്കുന്ന് പഞ്ചായത്തുകളിൽ ഏറെയുണ്ട്. മറ്റു ജില്ലകളിൽനിന്ന് വെള്ളമെത്തിക്കുന്ന വാഹനങ്ങളാണ് ചെറിയ ആശ്വാസം. വേനൽ കടുക്കുന്നതിനു മുമ്പ് കഴിയുന്നത്ര വെള്ളം സംഭരിക്കാനുള്ള തിടുക്കത്തിലുമാണിവർ. വരൾച്ച രൂക്ഷമായാൽ വെള്ളം നിറച്ച വണ്ടികൾ വരില്ല. പിന്നെ വീട്ടുകാർ സ്വന്തം നിലയിൽ വെള്ളംതേടി പോകണം. ----- സ്കൂളുകളും വിയർക്കും കിണറുകൾ വറ്റുന്നതിന്റെ ദുരിതം കുട്ടനാട്ടിലെ സ്കൂളുകളെയും ബാധിച്ച് തുടങ്ങിയിരിക്കുന്നു. ജല അതോറിറ്റിയുടെ പൈപ്‌ലൈൻ മുന്നിലൂടെ പോകുന്നുണ്ടെങ്കിലും പല സ്കൂളുകളിലും അതിൽനിന്ന് വെള്ളം കിട്ടുന്നില്ല. മങ്കൊമ്പ് അവിട്ടം തിരുനാൾ ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിലെ കിണർ വൈകാതെ വറ്റും. തോട്ടിലെ വെള്ളമാണ് പിന്നെ ആശ്രയം. അതിൽ പാടശേഖരങ്ങളിലെ കീടനാശിനികളുടെ അംശം കലരുന്നുണ്ട്. മുമ്പ് കിണർ വറ്റിയപ്പോൾ പൂർവവിദ്യാർഥികൾ സംഘടിച്ച് ആഴം കൂട്ടിയിരുന്നു. വെള്ളം ശുദ്ധീകരിക്കാനുള്ള സംവിധാനവും അവർ ചെയ്തുകൊടുത്തു. ചെറിയ പണികൾ ചെയ്താൽ സ്കൂളുകൾക്കും വെള്ളം വാട്ടർ അതോറിറ്റിയുടെ വെള്ളം പൈപ്പുകളിൽ ലഭ്യമാക്കാവുന്നതേയുള്ളൂ. --- നഗരപ്രാന്തങ്ങളിൽ വെള്ളം കിട്ടാക്കനി വലിയ ജലവിതരണ പദ്ധതികളുണ്ടെങ്കിലും ആലപ്പുഴ നഗരപ്രാന്തങ്ങളിൽ വെള്ളംകിട്ടാത്ത പല പ്രദേശങ്ങളുമുണ്ട്. നെഹ്റു ട്രോഫി വാർഡിൽ തയ്യിൽചിറ പൊട്ടനാർ വടക്ക് പ്രദേശത്ത് വെള്ളം പൈപ്പ് തകർന്നതിനാൽ മുടങ്ങിക്കിടക്കുന്നു. കൈനകരി പഞ്ചായത്തിൽനിന്നാണ് ഇവിടേക്ക് വള്ളത്തിൽ ശുദ്ധജലം എത്തിക്കുന്നത്. കളപ്പുര വാർഡിലെ ചക്കാലക്കൽ ഭാഗത്ത് 25 കുടുംബങ്ങൾക്ക് ഒരു വർഷമായി ശുദ്ധജലം കിട്ടുന്നില്ലെന്ന് പരാതിയുണ്ട്. ബൈപാസിന്റെ ഭാഗമായി ഓട നിർമിച്ചത് ജല അതോറിറ്റിയുടെ പൈപ്പ്ലൈനിനു മുകളിലൂടെയാണ്. ഇപ്പോൾ പൈപ് ലൈനിൽ അറ്റകുറ്റപ്പണി അസാധ്യമായി. സ്വകാര്യ സ്ഥാപനങ്ങളിൽനിന്ന് പണം കൊടുത്ത് വെള്ളം വാങ്ങുകയാണ് നാട്ടുകാർ. കണ്ടല്ലൂർ പഞ്ചായത്ത് പത്താം വാർഡിലുള്ളവർക്ക് ഒരു വർഷമായി ടാങ്കറിൽ എത്തിക്കുകയാണ് ശുദ്ധജലം. കുഴൽക്കിണറിലൂടെ പമ്പ് ചെയ്ത വെള്ളത്തിൽ ഉപ്പിന്റെ അംശം കലർന്നിരുന്നു. പുതിയ കുഴൽക്കിണർ കുഴിച്ച് പ്രശ്നം പരിഹരിക്കാമെന്ന് അധികൃതർ നൽകിയ ഉറപ്പ് പാലിച്ചിട്ടില്ല. പത്തിയൂർ പഞ്ചായത്ത് ആറ്, ഏഴ് വാർഡുകളിലും ശുദ്ധജലം കിട്ടാതെ ജനം വലയുകയാണ്. ഉള്ളിട്ടപുഞ്ചയുടെ തീരത്ത് താമസിക്കുന്ന ഇവർ പൈപ്പ് വെള്ളത്തെ മാത്രം ആശ്രയിക്കുന്നവരാണ്. എന്നാൽ, തുടർച്ചയായി പമ്പിങ് മുടങ്ങുന്നു. --------- കിയോസ്കുകൾ സ്ഥാപിച്ചു; ടാങ്കറിലും എത്തിക്കും -ആലപ്പുഴ നഗരസഭ ആലപ്പുഴ: നഗരസഭ പ്രദേശത്തെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിന്റെ ഭാഗമായി വിവിധ പ്രദേശങ്ങളിൽ 20 വാട്ടർ കിയോസ്‌കുകൾ സ്ഥാപിച്ചെന്ന് നഗരസഭ അധ്യക്ഷ സൗമ്യരാജ് പറഞ്ഞു. ആലിശ്ശേരി, വാടക്കൽ, എറവുകാട്, തുമ്പോളി, മുനിസിപ്പൽ ഓഫിസ്, മംഗലം, കാളത്ത്, മണ്ണത്ത്, വലിയകുളം, ലജനത്ത്, വടകനാൽ, കാരളകം, ആശ്രമം, സിവിൽ സ്റ്റേഷൻ, ഹൗസിങ് കോളനി, റെയിൽവേ സ്റ്റേഷൻ, തിരുവമ്പാടി, പുന്നമട, പള്ളാത്തുരുത്തി പ്രദേശങ്ങളിലാണ് കിയോസ്‌ക് സ്ഥാപിച്ചത്. ആകെ 2.15 കോടി രൂപയാണ് ചെലവഴിച്ചത്. ലിറ്ററിന് 50 പൈസ നിരക്കിലാണ് കുടിവെള്ളം ലഭ്യമാക്കുന്നത്. കുടിവെള്ളം ടാങ്കറുകളിലും എത്തിക്കും. ജല അതോറിറ്റിയുമായി ചർച്ച ചെയ്ത് സ്വകാര്യ വാഹനങ്ങളിലും കുടിവെള്ളം എത്തിക്കും. സ്വകാര്യ കിയോസ്കുകളിൽ വെള്ളത്തിന്‍റെ ക്ലോറിനേഷൻ നിരീക്ഷിക്കും. ------------- കുരട്ടിശേരി പാടശേഖരം കരിഞ്ഞു മാന്നാർ: കുരട്ടിശേരി കോയിക്കൽപള്ളം പാടശേഖരത്തിൽ വെള്ളമില്ലാതെ കരിഞ്ഞുണങ്ങി നെൽകൃഷി. അനുവദിച്ച മോട്ടോർ ലഭിക്കാത്തതാണ് പ്രശ്നം. ഈ പാടശേഖരത്തിന് നേരത്തെ ഉണ്ടായിരുന്ന മോട്ടോർ, പാടം തരിശ് കിടന്ന സമയത്ത് കുട്ടംപേരൂർ ആലാക്കോട് പാടശേഖരത്തിന് അന്നത്തെ കൃഷി ഓഫിസറുടെ നിർദേശപ്രകാരം നൽകി. ഇവിടെ കൃഷി തുടങ്ങിയപ്പോൾ ഈ മോട്ടോർ തിരികെ ലഭിച്ചില്ല. അഞ്ച് വർഷമായിട്ടും പകരം സംവിധാനമില്ല. പിന്നീട് പാടശേഖര സമിതിയും കർഷകരും പരാതി നൽകിയപ്പോൾ 'ചെങ്ങന്നൂർ സമൃദ്ധി'യിൽ ഉൾപ്പെടുത്തി 10 കുതിരശക്തിയുടെ പമ്പുസെറ്റ് അനുവദിച്ചു. ഒന്നര വർഷമായിട്ടും ഇപ്പോഴും പമ്പ് സെറ്റ് കിട്ടിയിട്ടില്ല. വെള്ളം ലഭ്യമല്ലാത്ത കാരണത്താൽ കഴിഞ്ഞ വർഷം ഇവിടെ കൃഷി ഉപേക്ഷിച്ചു. കൃഷിഭവനിൽനിന്ന് ഈ വർഷം പമ്പുസെറ്റ് തരാമെന്ന ഉറപ്പിൽ ഇക്കുറി കൃഷിയിറക്കിയെങ്കിലും പാടത്ത് പമ്പുസെറ്റില്ല, വെള്ളവുമെത്തിയിട്ടില്ല. കുരട്ടിശേരി പാടശേഖരത്തിലേക്ക് വെള്ളം പമ്പ് ചെയ്യുന്ന പെട്ടിയും പറയും പമ്പാനദീ തീരത്തെ മുല്ലശേരിക്കടവിലാണുള്ളത്. ഹരിപ്പാട് ശുദ്ധജല വിതരണ പദ്ധതിയുടെ കിണറും പമ്പ് ഹൗസും ഇവിടെ നിർമാണത്തിലാണ്. ഇവിടെയുണ്ടായിരുന്ന പറക്കുഴി ഇപ്പോൾ കാണാനുമില്ല. മാന്നാറിലെ മറ്റു പാടങ്ങളിൽ തൊഴിലുറപ്പു തൊഴിലാളികളുടെ സേവനം ലഭിച്ചപ്പോൾ ഇവിടെ നിലമൊരുക്കലടക്കം മുഴുവൻ ജോലികളും കർഷകർ തന്നെയാണ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story