Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Feb 2022 5:40 AM IST Updated On
date_range 3 Feb 2022 5:40 AM ISTതൊഴിലുറപ്പ് തൊഴിലാളികൾക്ക് തൊഴിൽനിഷേധം: ചേർത്തല തെക്ക് പഞ്ചായത്തിൽ മൂന്നുമണിക്കൂർ തെളിവെടുപ്പ്
text_fieldsbookmark_border
ചേർത്തല: തൊഴിലുറപ്പ് പദ്ധതിയിൽ തൊഴിൽ നിഷേധിച്ചതായികാട്ടി തൊഴിലാളികൾ നൽകിയ പരാതിയിൽ ചേർത്തല തെക്ക് പഞ്ചായത്തിൽ മൂന്നുമണിക്കൂർ ഓംബുഡ്‌സ്മാൻ തെളിവെടുപ്പ്. നിശ്ചിത വാർഡിൽതന്നെ പരാതിക്കാർക്ക് തൊഴിൽ നൽകാൻ തീരുമാനമായി. ബുധനാഴ്ച 11ഓടെ പഞ്ചായത്തിലെത്തിയ ഓംബ്ഡ്‌സ്മാൻ രണ്ടുവരെ തെളിവെടുപ്പ് നടത്തി. ചേർത്തല തെക്ക് 17ാം വാർഡിലെ തൊഴിലാളികളായ അമ്പിളി, ഷിനി എന്നിവർ നൽകിയ പരാതിയിലാണ് ഓംബ്ഡ്‌സ്മാൻ ഇടപെടൽ. പഞ്ചായത്ത് ഭരണത്തിലുള്ളവർ തൊഴിൽ നൽകുന്നില്ലെന്നുകാട്ടിയാണ് ഇവർ പരാതി നൽകിയത്. പഞ്ചായത്ത് പ്രസിഡന്റിന്റെ വാർഡിലാണ് തർക്കമുയർന്നത്. സമീപ വാർഡുകളായ 18ലും 16ലും ഇവർക്ക് തൊഴിൽ നൽകാൻ തയാറായെങ്കിലും അർഹമായ 17ാം വാർഡിൽതന്നെ തൊഴിൽ വേണമെന്ന ഇവരുടെ ആവശ്യം ഓംബുഡ്സ്മാൻ അംഗീകരിച്ചു. വാർഡിലെ തൊഴിലിടങ്ങളിലും സംഘം സന്ദർശിച്ച് വിവരങ്ങൾ ശേഖരിച്ചു. റാഗി കൃഷിക്ക് അനുവദിച്ച സബ്സിഡി ഗ്രൂപ്പ് അംഗങ്ങൾക്ക് നൽകുന്നതിലും തീരുമാനമായെന്നാണ് വിവരം. തുടർച്ചയായ നീതിനിഷേധം കാട്ടിയപ്പോഴാണ് പരാതിയുമായി രംഗത്തുവന്നതെന്നും സത്യം ജയിച്ചെന്നും പരാതിക്കാരിയായ അമ്പിളിയും ഷാനിയും പറഞ്ഞു. ആർക്കും തൊഴിൽ നിഷേധിച്ചിട്ടില്ലെന്നും കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പ്രവർത്തനങ്ങൾ ക്രമപെടുത്തിയതുമൂലമാണ് തൊഴിൽ നൽകാനാകാതെ വന്നതെന്നും പ്രസിഡന്റ് സിനിമോൾ സാംസൺ പറഞ്ഞു. പരാതി നൽകിയവർ 75 തൊഴിൽ ദിനങ്ങൾ പൂർത്തിയാക്കിയവരാണ്. എല്ലാ തൊഴിലാളികൾക്കും ഇത്തരത്തിൽ ക്രമീകരണമുണ്ട് -പ്രസിഡന്റ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story