Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Feb 2022 5:37 AM IST Updated On
date_range 3 Feb 2022 5:37 AM ISTആലപ്പുഴ നഗരത്തിൽ രണ്ടിടത്ത് തീപിടിത്തം
text_fieldsbookmark_border
ആലപ്പുഴ: ആലപ്പുഴ രാജീവ് ബോട്ട് ജെട്ടിക്ക് സമീപം ഇലക്ട്രിക് പോസ്റ്റിൽ തീപിടിച്ചു. ആലപ്പുഴ അഗ്നിരക്ഷാസേന ഉടൻതന്നെ സംഭവസ്ഥലത്തെത്തി തീയണച്ച്പകടം ഒഴിവാക്കി. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ കെ. തോമസ്, ഓഫിസർമാരായ ബി. ബിനോയ്, ബിനു കൃഷ്ണൻ, രഞ്ജിത്, ഷൈൻ കുമാർ എന്നിവരാണ് രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു. ആലപ്പുഴ ചുങ്കം പഗോഡ റിസോർട്ടിന് എതിർവശം കാലഹരണപ്പെട്ട പൊളിച്ചുകൊണ്ടിരുന്ന ലോറിക്ക് തീപിടിച്ചു. വാഹനം പൊളിക്കുന്നതിനിടയിൽ ഗ്യാസ് കട്ടറിൽനിന്ന് വാഹനത്തിന്റെ അപ്ഹോൾസ്റ്ററിയിലേക്ക് തീപിടിച്ചു. ആർക്കും പരിക്കില്ല. ആലപ്പുഴ അഗ്നിരക്ഷാസേന അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ ഗിരീഷ്, എ.എസ്.ടി.ഒ ടി. സാബു, ഓഫിസർമാരായ എ.ആർ. രാജേഷ്, ബിനു കൃഷ്ണൻ, ശ്രീജിത്, ഷൈൻ കുമാർ, കണ്ണൻ എന്നിവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. photo : apl fire ചുങ്കത്ത് കാലഹരണപ്പെട്ട് പൊളിച്ചുകൊണ്ടിരുന്ന ലോറിക്ക് തീപിടിച്ചപ്പോൾ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story