Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Feb 2022 5:31 AM IST Updated On
date_range 3 Feb 2022 5:31 AM ISTഅനധികൃത ചെമ്മീൻ കലക്ഷൻ സെന്ററുകൾക്കെതിരെ നടപടി വേണം -മനുഷ്യാവകാശ കമീഷൻ
text_fieldsbookmark_border
pls paste near lead story ആലപ്പുഴ: അമ്പലപ്പുഴ വടക്ക് പഞ്ചായത്തിലെ 12, 16 വാർഡുകളിൽ അനധികൃതമായി പ്രവർത്തിക്കുന്ന ചെമ്മീൻ കലക്ഷൻ സെന്ററുകൾക്കെതിരെ (മീറ്റ് സെന്റർ) കർശന നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ. മീറ്റ് കലക്ഷൻ സെന്ററുകളിലെ മലിനജലം ശാസ്ത്രീയ ശുദ്ധീകരണത്തിന് വിധേയമാക്കിയതിനുശേഷം മാത്രം തോട്ടിലൂടെ ഒഴുക്കാൻ നടപടിയെടുക്കണമെന്നും കമീഷൻ അംഗം വി.കെ. ബീനാകുമാരി ആവശ്യപ്പെട്ടു. ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന സെന്ററുകൾക്കെതിരെ നടപടി വേണം. കാപ്പിത്തോടിനെ മാലിന്യമുക്തമാക്കാൻ നടപടി സ്വീകരിക്കണമെന്നും കമീഷൻ ഉത്തരവിൽ നിർദേശിച്ചു. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് സെക്രട്ടറിക്കാണ് നിർദേശം. ഹരിതം റെസിഡന്റ്സ് അസോസിയേഷനുവേണ്ടി കെ.എ. സാദിഖ് സമർപ്പിച്ച പരാതിയിലാണ് നടപടി. ജനവാസമേഖലയിൽ പ്രവർത്തിക്കുന്ന പത്തിലധികം ചെമ്മീൻ കലക്ഷൻ സെന്ററുകൾക്കും ഐസ് പ്ലാന്റുകൾക്കുമെതിരെയാണ് പരാതി. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് കമീഷനിൽ സമർപ്പിച്ച റിപ്പോർട്ടിൽ പീലിങ് സെന്ററുകളും ഐസ് പ്ലാന്റുകളും നിർത്തിവെക്കാൻ നടപടി സ്വീകരിച്ചെങ്കിലും ഇവ ആയിരക്കണക്കിന് ജനങ്ങളുടെ ജീവനോപാധിയാണെന്ന് പറയുന്നു. പ്രദേശത്ത് മാലിന്യം തള്ളുന്നത് കണ്ടെത്താൻ പട്രോളിങ് നടത്താൻ പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. കാപ്പിത്തോട്ടിലെ ദുർഗന്ധം ഒഴിവാക്കാനും കൊതുകിന്റെ കൂത്താടികളെ നശിപ്പിക്കാനും നടപടിയെടുക്കും. എന്നാൽ, പഞ്ചായത്തിന്റെ വിശദീകരണം പരാതിക്കാർ തള്ളി. തങ്ങൾ പരാതി നൽകിയത് പീലിങ് ഷെഡുകൾക്കെതിരെയല്ല. മീറ്റ് കലക്ഷൻ സെന്ററുകൾക്കെതിരെയാണ്. മാലിന്യം കാപ്പിത്തോട്ടിലേക്ക് ഒഴുക്കിവിട്ടിട്ടും പഞ്ചായത്ത് നടപടിയെടുത്തില്ലെന്ന് പരാതിയിൽ പറയുന്നു. ----------------------- ഉള്ളി കൃഷിയുമായി കണ്ടമംഗലം ഗ്രാമം ചേർത്തല: കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഒന്നര ഏക്കറിൽ ഉള്ളി കൃഷിത്തോട്ടം ഒരുക്കിയ കണ്ടമംഗലം ഗ്രാമം. കണ്ടമംഗലം ഹൈസ്കൂൾ മൈതാനിയിൽ ഡിസംബർ ആദ്യം വിത്ത് വിതച്ചു. ബ്ലോക്ക് പഞ്ചായത്ത് വിത്തും വളവും നൽകുന്ന ഉള്ളി കൃഷിക്ക് നാല് വശങ്ങളിലായി ചീരയും കൃഷി ചെയ്യുന്നുണ്ട്. കടക്കരപ്പള്ളി മഹാലക്ഷ്മി തൊഴിലുറപ്പ് ഗ്രൂപ്പിലെ 10 അംഗങ്ങളാണ് ദിവസവും നേതൃത്വം നൽകുന്നത്. കൃഷി അസി. ഡയറക്ടർ രജി, കൃഷി ഓഫിസർ സിന്ധു, ബ്ലോക്ക് പഞ്ചായത്ത് അംഗം എസ്. സിജി, കണ്ടമംഗലം ദേവസ്വം പ്രസിഡന്റ് പി.ഡി. ഗഗാറിൻ എന്നിവരെ കൂടാതെ തൊഴിലുറപ്പ് തൊഴിലാളികളുടെ പരിലാളനവും നൽകിയതോടെ ഉള്ളി തഴച്ചുവളർന്നു. മൂന്ന് മാസംകൊണ്ട് വിളവെടുക്കാം. പച്ചപ്പരവതാനി നിരത്തിയതുപോലുള്ള തോട്ടം കാണാൻ ധാരാളം പേർ എത്തുന്നുണ്ട്. ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലെ അഞ്ച് പഞ്ചായത്തിലും ഉള്ളികൃഷി വ്യാപിപ്പിക്കുമെന്ന് പ്രസിഡന്റ് വി.ജി. മോഹനൻ പറഞ്ഞു. ------ APL ULLI കണ്ടമംഗലം ഹൈസ്കൂൾ മൈതാനത്തെ ഉള്ളി കൃഷിത്തോട്ടം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story