Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightവേമ്പനാട്ട്​ കായൽ...

വേമ്പനാട്ട്​ കായൽ സംരക്ഷിക്കണം

text_fields
bookmark_border
തണ്ണീർമുക്കം: വേമ്പനാട്ട്​ കായൽ ഉൾപ്പെടെ നിരവധി ജലാശയങ്ങളും ആറും തോടും അടങ്ങുന്ന ജലസമ്പത്ത് സംരക്ഷിക്കാനും പരിപാലിക്കാനും രൂപംകൊണ്ട പദ്ധതികൾ ആവിഷ്കരിച്ചതല്ലാതെ നടപ്പായിട്ടില്ലെന്ന് ഫ്രണ്ട്സ് ഓഫ് ട്രീസ് ആൻഡ് നേച്വർ യോഗം കുറ്റപ്പെടുത്തി. വേമ്പനാട്ട്​ കായൽ അനുദിനം നശിക്കുകയാണ്. കായലിന്‍റെ വിസ്തീർണം കുറഞ്ഞുവരുന്നു. കായൽ നികത്തുന്നത് തടയാൻ ഭരണാധികാരികൾ തയാറാകുന്നില്ല. എക്കലും ചളിയും വന്നടിഞ്ഞ് ആഴം കുറഞ്ഞുവരുന്നു. പ്ലാസ്റ്റിക് മാലിന്യം കുന്നുകൂടുന്നുവെന്നും യോഗം ചൂണ്ടിക്കാട്ടി. ക്ലബ് പ്രസിഡന്‍റ്​ പൗലോസ് നെല്ലിക്കാപ്പള്ളി അധ്യക്ഷത വഹിച്ചു. ഗാന്ധിയൻ ദർശന വേദി സംസ്ഥാന ചെയർമാൻ ബേബി പാറക്കാടൻ ഉദ്​ഘാടനം ചെയ്തു. എ. അനിരുദ്ധൻ, ജോർജ് തോമസ്, വി. രാമചന്ദ്രൻ നായർ, ഇ. ഷാബ്​ദ്ദീൻ, ശ്യാമള പ്രസാദ്, ബിനു മദനൻ എന്നിവർ സംസാരിച്ചു. 2939 പേര്‍ക്ക് കോവിഡ് ആലപ്പുഴ: ജില്ലയില്‍ 2939 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 2803 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് ബാധിച്ചത്. 22 ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 114 രോഗികളുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 2406പേര്‍ രോഗമുക്തരായി. നിലവില്‍ 16,692പേര്‍ ചികിത്സയില്‍ കഴിയുന്നു. മസ്റ്ററിങ്​ നടത്തണം ആലപ്പുഴ: അസംഘടിത തൊഴിലാളി സാമൂഹിക സുരക്ഷ ബോർഡ് മുഖേന പെൻഷൻ ലഭിക്കുന്നവരില്‍ 2019 ഡിസംബർവരെ മസ്റ്ററിങ്​ പൂർത്തീകരിക്കാത്ത അര്‍ഹരായവര്‍ക്ക് ഈ മാസം 20വരെ അക്ഷയ കേന്ദ്രങ്ങൾ മുഖേന ബയോമെട്രിക് മസ്റ്ററിങ്​ നടത്താം. കിടപ്പുരോഗികളായ പെൻഷൻ ഗുണഭോക്താക്കൾക്ക് ഹോം മസ്റ്ററിങ്ങിനും ഈ സമയപരിധി ബാധകമാണ്. ബയോമെട്രിക് മസ്റ്ററിങ്​ വിജയകരമായി നടത്താന്‍ കഴിയാത്തവര്‍ ക്ഷേമപദ്ധതിക്ക്​ കീഴിലെ ജില്ല എക്‌സിക്യൂട്ടിവ് ഓഫിസുകളുമായി ബന്ധപ്പെട്ട് ഈമാസം 28വരെ ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിച്ച് മസ്റ്ററിങ്​ പൂർത്തിയാക്കണമെന്ന് ജില്ല എക്‌സിക്യൂട്ടിവ് ഓഫിസർ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story