Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Feb 2022 5:33 AM IST Updated On
date_range 2 Feb 2022 5:33 AM ISTവഴി വിപുലപ്പെടുത്താൻ സ്ഥലം ഏറ്റെടുക്കാൻ ഉത്തരവ്; ഹരിപ്പാട് അഗ്നിരക്ഷാനിലയം തടസ്സം നീങ്ങുന്നു
text_fieldsbookmark_border
ഹരിപ്പാട്: ഹരിപ്പാട് അഗ്നിരക്ഷാനിലയം വാടക ക്കെട്ടിടത്തിൽനിന്ന് സ്വന്തം കെട്ടിടത്തിലേക്ക് മാറാനുള്ള തടസ്സം നീങ്ങിയതായി രമേശ് ചെന്നിത്തല എം.എൽ.എ. ഹരിപ്പാട് നഗരസഭയിലെ നങ്ങ്യാർകുളങ്ങര ജങ്ഷന് പടിഞ്ഞാറ് 30 സൻെറ് സ്ഥലം സംസ്ഥാന ഫയർ ആൻഡ് റെസ്ക്യുവിന് നേരേത്ത കൈമാറിയിരുന്നു. കെട്ടിട നിർമാണത്തിന് സർക്കാർ മൂന്ന് കോടിയും അനുവദിച്ചു. എന്നാൽ, സേനയുടെ വലിയ വാഹനങ്ങൾക്ക് കയറാനുള്ള വഴി സൗകര്യം ഇല്ലാതിരുന്നതിനാൽ കെട്ടിട നിർമാണം തടസ്സപ്പെട്ടതാണ് പ്രതിസന്ധിയായത്. കലക്ടറുടെ പ്രത്യേക അധികാരം ഉപയോഗിച്ച് സർക്കാറിലേക്ക് സ്ഥലം ഏറ്റെടുക്കാൻ ഉത്തരവായി. സ്വകാര്യ വ്യക്തികൾക്കുള്ള നഷ്ടപരിഹാരത്തുകയും സർക്കാർ അനുവദിച്ച് ഉത്തരവ് ഇറങ്ങിക്കഴിഞ്ഞു. ഇതോടെ നിലവിലെ പ്രതിസന്ധിക്ക് പരിഹാരമാകുമെന്നാണ് പ്രതീക്ഷ. അനന്തപുരം കൊട്ടാരത്തിലാണ് ഇപ്പോൾ നിലയം പ്രവർത്തിക്കുന്നത്. കെട്ടിടത്തിന്‍റെ വിശദമായ പ്ലാനും എസ്റ്റിമേറ്റും സർക്കാറിനു സമർപ്പിച്ചതായും നിർമാണം വേഗത്തിലാക്കാനുള്ള നടപടികൾ സ്വീകരിച്ചു വരുകയാണെന്നും രമേശ് ചെന്നിത്തല അറിയിച്ചു. രമേശ് ചെന്നിത്തല ആഭ്യന്തര മന്ത്രിയായിരുന്ന കാലത്താണ് സ്റ്റേഷൻ അനുവദിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story