Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightകായംകുളം കേന്ദ്രീയ...

കായംകുളം കേന്ദ്രീയ വിദ്യാലയം പൂട്ടൽ തടയാൻ​ ചെന്നിത്തലയുടെ ഹരജി

text_fields
bookmark_border
കൊച്ചി: കായംകുളത്തെ കേന്ദ്രീയ വിദ്യാലയം അടച്ചു പൂട്ടുന്നതിനെതിരെ മുൻ പ്രതിപക്ഷ നേതാവ്​ രമേശ് ചെന്നിത്തല എം.എല്‍.എ ഹൈകോടതിയിൽ. സ്‌കൂളിന് ഫണ്ട് നല്‍കേണ്ടതില്ലെന്ന് പൊതുമേഖല സ്ഥാപനമായ എന്‍.ടി.പി.സി തീരുമാനിച്ചതിനെ തുടര്‍ന്ന്​ സ്‌കൂള്‍ അടച്ചുപൂട്ടലിന്റെ വക്കിലാണെന്ന്​ ചൂണ്ടിക്കാട്ടിയാണ്​ ഹരജി​. ഹരജി പരിഗണിച്ച ചീഫ് ജസ്റ്റിസ് എസ്. മണികുമാര്‍, ജസ്റ്റിസ് ഷാജി പി.ചാലി എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച്​ കേന്ദ്ര, സംസ്ഥാന സർക്കാറുകൾക്ക്​ നോട്ടീസിന്​​ ഉത്തരവായി. ഒന്ന് മുതല്‍ 12 വരെ ക്ലാസുകളിലായി 710 വിദ്യാര്‍ഥികള്‍ പഠിക്കുന്ന സ്കൂളിന്​ സഹായം നിഷേധിക്കാൻ കമ്പനിയുടെ സാമ്പത്തിക പ്രശ്‌നമാണ് എന്‍.ടി.പി.സി ചൂണ്ടിക്കാട്ടുന്നത്​. കായംകുളത്തുനിന്ന് 60 കിലോമീറ്റര്‍ ദൂരത്താണ് മറ്റൊരു കേന്ദ്രീയ വിദ്യാലയം നിലവിലുള്ളത്​. സ്‌കൂള്‍ അടച്ചുപൂട്ടാന്‍ തീരുമാനിച്ചിട്ടും പ്രശ്‌നപരിഹാരത്തിനുള്ള നടപടികൾ കേന്ദ്ര -സംസ്ഥാന സര്‍ക്കാറുകളുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ലെന്ന്​ ഹരജിയിൽ പറയുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story